രാജകുമാരിയെ പോലെ തിളങ്ങി തമന്ന; ഇത് 'ബാന്ദ്ര' ടീമിന്റെ പിറന്നാൾ സമ്മാനം

By Web TeamFirst Published Dec 21, 2022, 6:10 PM IST
Highlights

നാദിര്‍ഷ സംവിധാനം ചെയ്‍ത കേശു ഈ വീടിന്‍റെ നാഥന്‍ ആണ് ദിലീപിന്‍റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ദിലീപ്- തമന്ന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന സ്റ്റിൽസും വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ബാന്ദ്രയ്ക്ക് ഉണ്ട്. ഇപ്പോഴിതാ തമന്നയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററാണ് ശ്രദ്ധിക്കപ്പെടുന്നത്. 

തമന്നയുടെ ഫസ്റ്റ് ലുക്ക് ആണ് ബാന്ദ്ര ടീം പുറത്തുവിട്ടിരിക്കുന്നത്. റോയൽ ലുക്കിൽ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയ തമന്നയെ പോസ്റ്ററിൽ കാണാൻ സാധിക്കും. തികച്ചും വ്യത്യസ്തമായ ജോണറിൽ ആണ് ബാന്ദ്ര ഒരുങ്ങുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. 

അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിര്‍മ്മാണം. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. ചിത്രത്തിന്‍റേതായി നേരത്തെ വന്ന ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. 2023 ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

അവനവന്റെ കാര്യം നോക്കി നടന്നാൽ പോരെ ? ആർക്കാണ് ഇത്ര കുഴപ്പം ?; 'പഠാൻ' വിവാദത്തിൽ നടൻ ബൈജു

നാദിര്‍ഷ സംവിധാനം ചെയ്‍ത കേശു ഈ വീടിന്‍റെ നാഥന്‍ ആണ് ദിലീപിന്‍റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം. റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റൊരു ചിത്രം. ഈ ചിത്രത്തില്‍ നടന്‍ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

tags
click me!