ശ്രീനിവാസന്റെ തിരിച്ചുവരവായി 'കുറുക്കൻ', വിനീത് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

Published : Dec 21, 2022, 06:02 PM IST
ശ്രീനിവാസന്റെ തിരിച്ചുവരവായി 'കുറുക്കൻ', വിനീത് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

Synopsis

ശ്രീനിവാസൻ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തുന്ന 'കുറുക്കന്റെ' ചിത്രീകരണം പൂര്‍ത്തിയായി.

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് 'കുറുക്കൻ'. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.  'കുറുക്കൻ' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  രഞ്ജൻ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ  പ്രൊഡക്ഷൻ എക്സിക്യട്ടീവ്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ. മേക്കപ്പ്- ഷാജി പുൽപ്പള്ളി.

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍' എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'അഡ്വക്കറ്റ് മുകുന്ദൻ ഉണ്ണി' എന്ന വേറിട്ട കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Read More: എക്കാലത്തെയും മികച്ച 50 താരങ്ങള്‍, ബ്രിട്ടിഷ് മാഗസിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാൻ മാത്രം

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും