12 മണിക്ക് കാത്തിരുന്നു, നിരാശരാക്കി; പക്ഷേ ആറ് മണിക്ക് 'പൂരത്തിന് തിരി തെളിയും'; ട്രെന്റിങ്ങായി 'ഭ ഭ ബ'

Published : Jul 04, 2025, 09:58 AM ISTUpdated : Jul 04, 2025, 10:28 AM IST
Bha bha ba

Synopsis

ഒരു മാസം മുൻപ് ആയിരുന്നു ജൂലൈ 4ന് ഭ ഭ ബയുമായി ബന്ധപ്പെട്ട പ്രധാന അപ്ഡേറ്റ് വരുന്നുണ്ടെന്ന് ദിലീപ് അറിയിച്ചത്.

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ ഭ ബ. ഈ ചിത്രത്തോളം കാത്തിരിപ്പ് ഉയർത്തുന്ന മറ്റൊരു സിനിമ മലയാളത്തിൽ സമീപകാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളം ഹൈപ്പാണ് സോഷ്യൽ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഭ ഭ ബയുടെ ഒരു വലിയ അപ്ഡേറ്റ് ഇന്ന് മലയാളികൾക്ക് മുന്നിലെത്തും. നിലവിൽ അതിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.

ഒരു മാസം മുൻപ് ആയിരുന്നു ജൂലൈ 4ന് ഭ ഭ ബയുമായി ബന്ധപ്പെട്ട പ്രധാന അപ്ഡേറ്റ് വരുന്നുണ്ടെന്ന് ദിലീപ് അറിയിച്ചത്. അന്ന് മുതൽ ഏവരും കാത്തിരിക്കുകയായിരുന്നു. ജൂലൈ 4 ആയ ഇന്ന് പുലർച്ചെ 12 മണിക്ക് ആ അപ്ഡേറ്റ് വരുമെന്നാണ് ഏവരും വിചാരിച്ചത്. അതിനായി പലരും കാത്തിരിക്കുകയും ചെയ്തു. എന്നാൽ ആ അപ്ഡേറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തുമെന്ന് നിർമാതാക്കളായ ശ്രീ ​ഗോകുലം മൂവീസ് അറിയിക്കുകയായിരുന്നു. പന്ത്രണ്ട് മണിക്ക് കാത്തിരുന്നവർ ആ പരിഭവം സോഷ്യൽ മീഡിയകളിൽ കുറിക്കുന്നുമുണ്ട്. അതേസമയം, ഭഭബയുടെ ടീസറോ ഫസ്റ്റ് ​​ഗ്ലിംപ്സോ ആകും ഇന്ന് ആറ് മണിക്ക് വരുകയെന്നാണ് വിലയിരുത്തലുകൾ.

ദിലീപിന്റെ കരിയറിലെ ഭാ​ഗ്യ തിയതിയാണ് ജൂലൈ 4. അതേ ചുവടുപിടിച്ചാണ് ഭാഭബയുടെ അപ്ഡേറ്റും പുറത്തുവിടുന്നത്. ഫാർസ് ഫിലിംസിന് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ലഭിച്ചിരിക്കുന്നതും. 

ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പേരിന്റെ പൂർണ്ണ രൂപം. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ