
ദിലീപ് നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'തങ്കമണി' എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് രഘുനന്ദനാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. 1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് 'തങ്കമണി'എന്ന ചിത്രത്തിന്റെ പ്രമേയം.
രതീഷ് രഘുനന്ദൻ 'ഉടലി'നു ശേഷം തിരക്കഥ എഴുതുന്നതുമാണ് 'തങ്കമണി'. നീത പിളള, പ്രണിത സുഭാഷ്, അജ്‍മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി, ജോൺ വിജയ്, സമ്പത് റാം എന്നിവരും 'തങ്കമണി'യിലുണ്ട്. പൂഞ്ഞാര്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളേജ് എന്നിവടങ്ങളിലായി 'തങ്കമണി'യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റേഴ്‍സായ രാജേശേഖരൻ, സ്റ്റണ്ട് ശിവ, സുപ്രിം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചിത്രം സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേര്‍ന്ന് നിര്‍മിക്കുന്നു. വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ സംഗീതം. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
സുജിത് ജെ നായരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മിക്സിംഗ് ശ്രീജേഷ് നായർ ആണ്. സൗണ്ട് ഡിസൈനർ ഗണേഷ് മാരാർ. കലാസംവിധാനം മനു ജഗത്, മേക്കപ്പ് റോഷൻ, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ 'അമൃത', കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, പ്രൊജക്ട് ഡിസൈനർ സജിത് കൃഷ്‍ണ, പ്രൊജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്‍ണൻ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് ശാലു പേയാട്, ഡിസൈൻ അഡ്സോഫ് ആഡ്‍സ്, മാർക്കറ്റിംഗ് ഒബ്‍സ്ക്യൂറ എന്റർടൈൻമെന്റ്, വിതരണം ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് 'തങ്കമണി' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ