ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

Published : Sep 02, 2026, 10:06 AM IST
Dileesh Pothen

Synopsis

ദിലീഷ് പോത്തനാണ് പ്രധാന കഥാപാത്രമാകുന്നത്.

‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ്മ’ ഒക്ടോബറിൽ നടക്കുന്ന കൊറിയയിലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. വിൻഡോ റ്റു ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദർശിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിലൊന്നാണ് ബുസാൻ ചലച്ചിത്ര മേള. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓസ്‌ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാണം.

ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കിടക്കുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽ നിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നേരത്തെ, എൻഎഫ്ഡിസി കോ പ്രൊഡക്ഷൻ മാർക്കറ്റ്, കാൻസ് കോ പ്രൊഡക്ഷൻ ഡേ, എൻഎഫ്ഡിസി വർക്കിങ് പ്രോഗ്രസ്സ് ലാബ് എന്നിവയിലും ചിത്രം പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രാജേഷ് ശശീന്ദ്രൻ, മിക്സിങ്: തപസ് നായക്, കളറിസ്റ്റ്: റോബർട്ട് ലാങ്, കലാ സംവിധാനം: റോസ്മി അനുമോദ്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നോബിൻ കുര്യൻ, പിആർഒ : ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാര്‍ത്തി- പിഎസ് മിത്രൻ ചിത്രം 'സർദാർ 2' ഗാനങ്ങൾ പുറത്ത്; സംഗീതം സാം സിഎസ്
പൃഥ്വി- മേഘ്ന ഗുൽസാർ ചിത്രം 'ദായ്‌റ' മലയാളം പതിപ്പിൽ കരീനയ്ക്ക് ശബ്ദം നൽകിയത് പാർവതി തിരുവോത്ത്