സൂപ്പര്‍ ഹിറ്റ് കോംമ്പോ വീണ്ടും വരുന്നു; പ്രഖ്യാപനം നാളെ

Published : Jul 07, 2022, 09:30 PM IST
സൂപ്പര്‍ ഹിറ്റ് കോംമ്പോ വീണ്ടും വരുന്നു; പ്രഖ്യാപനം നാളെ

Synopsis

.'ജോജി'യാണ് മൂന്ന് പേരും ഒന്നിച്ച അവസാനം ചിത്രം.

ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍- ശ്യാം പുഷ്‌കരന്‍(Fahadh Faasil) കോംമ്പോ വീണ്ടും ഒന്നിക്കുന്നു. ഇതിന്റെ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. മൂവരും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. നാളെ അഞ്ച് മണിക്ക് എന്താണെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പോസ്റ്ററിൽ പറയുന്നു. 

മൂന്ന് പേരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം 'സ്റ്റേ ട്യൂൺഡ്' എന്നാണ് കുറിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് എന്നും പോസ്റ്ററിൽ കുറിച്ചിരിക്കുന്നു. ദിലീഷ് പോത്തനും ഫഹദും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.'ജോജി'യാണ് മൂന്ന് പേരും ഒന്നിച്ച അവസാനം ചിത്രം.

Vikram : 'വിക്ര'ത്തിന്റെ ഒറിജിനല്‍ ബാക്ക്‍ഗ്രൗണ്ട് സ്‍കോര്‍ പുറത്ത്

പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ജോജി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു. വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നറേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി നേടിയിരുന്നു. ഹിറ്റ് കോംമ്പോ വീണ്ടും ഒന്നിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോൾ. ഇവർ ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും എന്നീ സിനിമകളും ഏറെ ശ്രദ്ധനേടിയിരുന്നു. 

ഒമർ ലുലുവിന്റെ 'നല്ല സമയം'; നായകനായി ഇർഷാദ്

മർ ലുലു(Omar Lulu)  സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി ഇർഷാദ്. പവർ സ്റ്റാറിന് ശേഷം ഒമർ ഒരുക്കുന്ന ‘നല്ല സമയം’ (Nalla Samayam) എന്ന ചിത്രത്തിലാണ് ഇർഷാദ് നായകനായി എത്തുന്നത്. ഒടിടി പ്ലാറ്റ്‍ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നാല് പുതുമുഖ നായികമാരെ ചിത്രത്തിൽ ഒമർ ലുലു അവതരിപ്പിക്കുന്നുണ്ട്. വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആയിരിക്കും നല്ല സമയം. നാല് പുതുമുഖ നായികമാരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജൂണ്‍ 27ന് ഗുരുവായൂർ, തൃശൂർ എന്നിവടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിക്കുന്നന്നു. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്