ടിനു പാപ്പച്ചൻ ചിത്രത്തിൽ നായകനാകാൻ കുഞ്ചാക്കോ ബോബന്‍

Published : Jul 07, 2022, 07:18 PM IST
ടിനു പാപ്പച്ചൻ ചിത്രത്തിൽ നായകനാകാൻ കുഞ്ചാക്കോ ബോബന്‍

Synopsis

ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. 

ജ​ഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍(Tinu Pappachan) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍  (Kunchacko Boban) നായകനാകുന്നു. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. 

ത്രില്ലര്‍ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നും കാന്‍ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോയ് മാത്യുവാണ് തിരക്കഥ. അരുണ്‍ നാരായണ്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ഈശോയ്ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്. രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെ.യു. മനോജ്, അനുരൂപ് തുടങ്ങിയവര്‍ പ്രധാന താരനിരക്കാരില്‍ ചിലരാണ്.

Sreejith Ravi : ശ്രീജിത്ത് രവി പണ്ടുമുതലേ പ്രശ്നക്കാരൻ; കുട്ടികൾക്ക് മുന്നിലെ നഗ്നത പ്രദര്‍ശനം ഇതാദ്യമായല്ല

അതേസമയം, ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി റിലീസ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് 12ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. 

Kaduva Movie : തിയറ്ററുകളിൽ 'കടുവ'യുടെ വിളയാട്ടം; നന്ദി പറഞ്ഞ് ഷാജി കൈലാസ്

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ