
ദിലീഷ് പോത്തൻ നായകനായി വന്ന ചിത്രമാണ് റോന്ത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെ റോന്ത് ഒടുവില്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലാണ് റോന്ത് ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്.
ഫെസ്റ്റിവൽ സിനിമാസിന്റേയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് റോന്ത്. പോലീസ് കഥകളിലൂടെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഷാഹിയുടെ ഈ പോലീസ് കഥ എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒന്നാണ്. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തിയറ്ററുകളില്‍ റോന്ത് മികച്ച അഭിപ്രായം സ്വന്തമാക്കുകയും ചെയ്‍തിരുന്നു
ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മനേഷ് മാധവനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ആണ് സംഗീതവും പശ്ചാത്തല സംഗീതവും, ഗാനങ്ങൾ എഴുതിയത് അൻവർ അലി, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ- സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിംഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ സ്ട്രാറ്റജി- വർഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ