'റീസൈക്കിൾ ബിന്നിൽ നിന്നുപോലും കളഞ്ഞയാള്‍'; മണിക്കുട്ടനെക്കുറിച്ച് ഡിംപൽ

By Web TeamFirst Published Aug 12, 2022, 4:44 PM IST
Highlights

ബിഗ് ബോസ് ഹൌസില്‍ ഡിംപലിന്റെയും മണിക്കുട്ടന്റെയും സൌഹൃദം വലിയ ചർച്ചയായിരുന്നു

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ (Dimpal Bhal). ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം 'എനർജൈസർ ഓഫ് ദി സീസൺ' അവാർഡും ഡിംപലിനെ തേടിയെത്തിയിരുന്നു. സീസണില്‍ ഏറെ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാള്‍ കൂടിയാണ് ഡിംപൽ ഭാൽ. ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ട ഒരു മത്സരാർത്ഥിയും ഡിംപൽ തന്നെയാകും.  മത്സരാർത്ഥിയെന്ന നിലയിൽ തുടക്കം മുതലുള്ള പ്രകടനം തന്നെ ആയിരുന്നു ഡിംപലിലേക്ക് ആരാധകരെ അടുപ്പിച്ചത്. അതേസമയം തന്നെ ബിഗ് ബോസ് ഹൌസില്‍ ഡിംപലിന്റെ വലിയ സുഹൃത്തായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടൻ തന്നെ ആയിരുന്നു ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം ചൂടിയതും.

ബിഗ് ബോസ് ഹൌസില്‍ ഡിംപലിന്റെയും മണിക്കുട്ടന്റെയും സൌഹൃദം വലിയ ചർച്ചയായിരുന്നു. എന്നാൽ ഷോയ്ക്ക് പുറത്ത് ഇരുവരുടെയും സൌഹൃദത്തിൽ വിള്ളലുകളുണ്ടായെന്നായിരുന്നു റിപ്പോർട്ടുകൾ. ഇരുവരും പരസ്യമായി പ്രതികരിക്കാത്തതോടെ ഒതുങ്ങിയ വിവാദം വീണ്ടും തലപൊക്കിയിരിക്കുകയാണിപ്പോൾ. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് ഡിംപല്‍ മണിക്കുട്ടനുമായുള്ള തന്‍റെ സൌഹൃദത്തിന്‍റെ പരിണതിയക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മണിക്കുട്ടനെ ജീവിതത്തിൽ നിന്ന് ഡിലീറ്റ് ചെയ്തു എന്നാണ് ഡിംപൽ പറയുന്നത്. ബിഗ് ബോസ് വീട്ടിലെ സഹ മത്സരാർത്ഥികളുടെ ചിത്രങ്ങൾ കാണിച്ച്, അവരെ കുറിച്ച് സംസാരിക്കാൻ അവതാരക ആവശ്യപ്പെട്ടപ്പോഴായിരുന്നു ഡിംപലിന്റെ തുറന്നുപറച്ചിൽ.

ALSO READ : സ്ക്രീനിലെ അടിപ്പൂരം; 'തല്ലുമാല' റിവ്യൂ

'ഓ മൈ ഗോഡ്' എന്ന് പറഞ്ഞ് തുടങ്ങി ഡിംപൽ തുടർന്നു, നമുക്കെല്ലാവർക്കും അഭിനയമറിയില്ല. പക്ഷെ ജീവിതത്തിൽ നമ്മളെല്ലാവരും ആർട്ടിസ്റ്റുകളാണ്. പക്ഷെ ഇയാൾ എന്താണ്, സിനിമയല്ല ജീവിതം. എനിക്ക് സഹതാപമാണ് ഇങ്ങനെയുള്ള മനുഷ്യരോട്. നമ്മൾ നമ്മളെ തന്നെ ഫൂളാക്കി ജീവിക്കുന്നതിൽ പ്രശ്നമില്ല, പക്ഷേ മറ്റുള്ളവരോട് അങ്ങനെ ജീവിക്കുന്നത്, മറ്റൊരു മനസാണ്. കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യുന്നവ റീസൈക്കിൾ ബിന്നിൽ കിടക്കും. എന്നാൽ ആ റീസൈക്കിൾ ബിന്നിൽ നിന്നുപോലും ഞാൻ കളഞ്ഞ ആളാണ്. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം. പക്ഷെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാല്‍ അയാള്‍ക്ക് പിന്നെ നിലനില്‍പ് ഇല്ല, ഡിംപല്‍ പറഞ്ഞവസാനിപ്പിച്ചു.

click me!