'ഇനി അതേ ഓപ്ഷനുള്ളൂ'; ഗർഭിണിയാണോ എന്ന ചോദ്യത്തിന് മറുപടിയുമായി ഡിംപിൾ

Published : Jun 11, 2026, 03:21 PM IST
Dimple Rose

Synopsis

വ്ളോഗുകൾ കാണാതായപ്പോൾ ഗർഭിണിയാണോ എന്ന ചോദ്യവുമായി നിരവധി ആരാധകർ എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരമാണ് നടി ഡിംപിള്‍ റോസ്. താരത്തിന്റെ വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഒരിടക്ക് ഡിംപിളിന്റെ വ്ളോഗുകൾ കാണാതായപ്പോൾ ഗർഭിണിയാണോ എന്ന ചോദ്യവുമായി നിരവധി ആരാധകർ എത്തിയിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിംപിൾ.

''ഗർഭിയാണോ എന്ന് നിരവധിയാളുകൾ ചോദിച്ചിരുന്നു. ഗർഭിണിയല്ല. അതെന്റെ കുടവയറാണ്. അത് കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക എന്ന ഓപ്ഷനേയുള്ളൂ. ഡിവൈന്റെ വീഡിയോ കണ്ടപ്പോള്‍ ആറുമാസം ഗര്‍ഭിണിയെപ്പോലെ എന്ന് എനിക്കും തോന്നിയിരുന്നു. നിലവില്‍ പ്ലാനിംഗൊന്നുമില്ല. വേറെന്നും കൊണ്ടല്ല, പ്ലാന്‍ ചെയ്ത് വെക്കുന്ന കാര്യങ്ങളൊക്കെ പോവുകയാണ്. അതുകൊണ്ട് പ്ലാന്‍ ചെയ്യുന്നില്ല'', ഡിംപിള്‍ റോസ് മറുപടി പറഞ്ഞു.

വീഡിയോയിൽ തങ്ങളുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളാണ് കൂടുതൽ കാണിക്കുന്നതെങ്കിലും എപ്പോഴും അങ്ങനെയാണെന്ന് വിചാരിക്കരുതെന്നും ഡിംപിൾ പറയുന്നു. ''നമ്മുടെ ലൈഫിലെ നല്ല ഭാഗങ്ങളാണ് വീഡിയോയിലൂടെ കാണിക്കുന്നത്. എന്നുവെച്ച് എപ്പോഴും ഹാപ്പിയാണ് എന്ന് വിചാരിക്കരുത്. നല്ല സ്ട്രസും, മൂഡ് സ്വിംഗ്‌സുമൊക്കെ തോന്നാറുണ്ട് എനിക്ക്. എപ്പോഴും ചില്‍ ആയിരിക്കാനൊന്നും പറ്റാറില്ല. ഡിപ്രഷനൊക്കെ ലൈഫിന്‌റെ ഭാഗമായാണ് കാണുന്നത്. ഇതൊക്കെ എങ്ങനെ മാറ്റാമെന്നതിനെക്കുറിച്ച് കാര്യമായി തന്നെ ചിന്തിക്കുന്ന ആളാണ് ഞാന്‍. പാച്ചുവിനെ (മകൻ) നല്ലൊരു സ്‌കൂളിലേക്ക് തന്നെ വിടണമെന്നായിരുന്നു ആഗ്രഹിച്ചത്. വലിയൊരു ക്യാംപസായിരുന്നു എന്റെ മനസില്‍. അതിനിടയിലാണ് അവന് സര്‍ജറി വന്നത്. ആദ്യത്തെയൊരു മാസം എന്തായാലും പോവാന്‍ പറ്റില്ല. ഒരു മാസം കഴിഞ്ഞ് ചെല്ലുമ്പോള്‍ അവന്‍ സെറ്റാവുമോയെന്ന ടെന്‍ഷനുമുണ്ട്. അങ്ങനെയാണ് നേരത്തെ വിട്ടിരുന്ന സ്‌കൂളുലേക്ക് തന്നെ വിടാന്‍ തീരുമാനിച്ചത്. അവിടെയാവുമ്പോള്‍ അവന് എല്ലാം പരിചിതമാണ്'', ഡിംപിൾ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പ്രതികരിച്ചാൽ അല്ലേ ആൾക്കാർക്ക് പ്രശ്നം, സൈജുവിന് നട്ടെല്ല് ഇല്ലേയെന്ന് എന്റെ ഭാര്യ എന്നോട് ചോദിച്ചിട്ടുണ്ട്..'; തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ..'; മരണവീട്ടിൽ സെലിബ്രിറ്റികളെ ആനയിക്കേണ്ട ആവശ്യമുണ്ടോ? പ്രതികരിച്ച് ആലപ്പി അഷ്റഫ്