അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'രാസ്ത' ജനുവരി 5ന് തിയേറ്ററുകളിലേക്ക്

Published : Dec 02, 2023, 07:21 AM IST
അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'രാസ്ത' ജനുവരി 5ന് തിയേറ്ററുകളിലേക്ക്

Synopsis

അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. 

കൊച്ചി: സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന രാസ്ത ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത  അനീഷ് അൻവർ ഒരുക്കുന്ന രാസ്ത തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്ന ചിത്രമാണ്.

അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

രാസ്തയുടെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്തർ അൻവർ ആണ്. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച  മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്.

ഛായാഗ്രഹണം : പ്രേംലാൽ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബ്, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ : ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ് : ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ : രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ കെ.സി, ഡിസൈൻ : കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ : പി ആർ ഓ പ്രതീഷ് ശേഖർ.

പൊലീസിനെ അഭിനന്ദിച്ചപ്പോള്‍ എതിർത്തവര്‍ക്ക് 'കണ്ണൂര്‍ സ്ക്വാഡ്' മറുപടി നല്‍കി കൃഷ്ണ പ്രഭ

മന്‍സൂര്‍ അലിഖാന്‍റെ തൃഷയ്ക്കെതിരായ വിവാദ പരാമർശം: കേസില്‍ ട്വിസ്റ്റായി തൃഷയുടെ തീരുമാനം
 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ