തീയറ്ററിലെ വെടി പൂരം ഇനി ഒടിടിയിൽ; 'റൈഫിൾ ക്ലബ്ബ്' സ്ട്രീമിം​ഗ് എപ്പോൾ ? എവിടെ ? ഇതുവരെ എത്ര നേടി ?

Published : Jan 13, 2025, 02:23 PM ISTUpdated : Jan 13, 2025, 02:46 PM IST
തീയറ്ററിലെ വെടി പൂരം ഇനി ഒടിടിയിൽ; 'റൈഫിൾ ക്ലബ്ബ്' സ്ട്രീമിം​ഗ് എപ്പോൾ ? എവിടെ ? ഇതുവരെ എത്ര നേടി ?

Synopsis

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം. 

ഴിഞ്ഞ വർഷം ഡിസംബർ 19ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിൾ ക്ലബ്ബ്. തീപാറും ആക്ഷനുമായി തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു ആയിരുന്നു. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ എത്താൻ ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവരികയാണ്. 

നെറ്റ്ഫ്ലിക്സിനാണ് റൈഫിൾ ക്ലബ്ബിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയത്. ചിത്രം ജനുവരി 16 മുതൽ സ്ട്രീമിം​ഗ് ആരംഭിക്കും. തിയറ്ററിൽ തീ പാറുന്ന പോരാട്ടം കണ്ട പ്രേക്ഷകർക്ക് വീണ്ടും കാണാനും കാണാത്തവർക്ക് സിനിമ കാണാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. റിലീസ് ചെയ്ത് ഇരുപത്തി അഞ്ച് ദിവസത്തോളം അടുക്കുന്ന വേളയിലാണ് റൈഫിൽ ക്ലബ്ബ് ഒടിടിയിൽ എത്തുന്നത്. റിലീസ് ചെയ്ത ഇതുവരെ  27.9 കോടി ചിത്രം നേടിയെന്നാണ് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വെറും നാല് ദിനം, നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ; രേഖാചിത്രത്തിന്‍റെ ഒഫീഷ്യൽ കണക്കുമായി ആസിഫ് അലി

150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. മൂന്നാം വാരം അത് 191 തിയറ്ററുകളായി മാറി. ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടെയും കഥ പറഞ്ഞ ചിത്രം പുത്തന്‍ സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്. തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. 

ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് റൈഫിള്‍ ക്ലബ്ബില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവരായിരുന്നു നിര്‍മാണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'