'ബ്രോ ഡാഡിയില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നു', അന്ന് സംഭവിച്ചത് വെളിപ്പെടുത്തി പൃഥ്വിരാജ്

Published : Mar 17, 2025, 07:06 PM IST
'ബ്രോ ഡാഡിയില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നു', അന്ന് സംഭവിച്ചത് വെളിപ്പെടുത്തി പൃഥ്വിരാജ്

Synopsis

ബ്രോ ഡാഡിയില്‍ മോഹൻലാലിനെ ആയിരുന്നില്ല ആദ്യം നായകനായി ആലോചിച്ചിരുന്നത്.

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമായിരുന്നു ബ്രോ ഡാഡി. ബ്രോ ഡാഡി സിനിമയിലെ നായകനാകാൻ ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്ന് സംവിധായകൻ പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. പാല പശ്ചാത്തലമായ ഒരു കഥയായിരുന്നു ആദ്യം ആലോചിച്ചിരുന്നത് എന്നും പ്രണയ നായകനായ അച്ഛൻ കഥാപാത്രമായി മമ്മൂട്ടി ക്യൂട്ട് ആകുമായിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മമ്മൂട്ടിക്ക് ആ കഥ ഇഷ്‍ടമായിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ മമ്മൂട്ടി സിനിമ പെട്ടെന്ന് ചെയ്യാനാകുമായിരുന്നില്ല. കോവിഡ് സാഹചര്യത്തില്‍ മോഹൻലാലിനെ പിന്നീട് ചിത്രത്തില്‍ നായകനാക്കുകയായിരുന്നു എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്ത്. ഒരു ഫണ്‍-ഫാമിലി ഡ്രാമ സിനിമയായിരുന്നു 'ബ്രോ ഡാഡി'. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ഒട്ടേറെ രസകമായ രംഗങ്ങള്‍ 'ബ്രോ ഡാഡി'യിലുണ്ടായിരുന്നു.

'ബ്രോ ഡാഡി' ചിത്രം സംവിധാനം ചെയ്‍തതിനെ കുറിച്ച് പൃഥ്വിരാജ് റിലീസിന് മുന്നേ അന്ന് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഞാൻ ആകസ്‍മികമായി ഒരു സംവിധായകൻ ആയി മാറിയതാണ്. സ്വന്തം രീതിയില്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും 'ലൂസിഫര്‍' ഞാൻ സംവിധാനം ചെയ്യണമെന്ന് മുരളി ഗോപി ചിന്തിച്ചതുകൊണ്ടാണ് സംഭവിച്ചത്. എന്നെ വിശ്വസിച്ചു. 'ബ്രോ ഡാഡി' സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബിബിനും ശ്രീജിത്തും വിവേക് രാമദേവൻ വഴിയാണ് എന്നിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് അവര്‍ സിനിമയ്‍ക്ക് ഞാൻ യോജിച്ചതാണെന്ന് ആലോചിച്ചതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. പക്ഷേ അവര്‍ അങ്ങനെ ആലോചിച്ചതില്‍ ഞാൻ സന്തോഷവാനാണ്.

'ബ്രോ ഡാഡി' സിനിമ 'ലൂസിഫറി'ല്‍ നിന്ന് വളരെ വ്യത്യസ്‍തമാണ്. അതുകൊണ്ടുതന്നെ അത്തരം സിനിമ ചെയ്യാൻ പൂര്‍ണമായും മാറിചിന്തിക്കണം.  ആവേശമുള്ള ഒരു റിസ്‍കാണ് ഇത്. ഞാനത് ചെയ്‍തു. എന്നില്‍ ലാലേട്ടൻ വിശ്വസിച്ചതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. ആന്റണി പെരുമ്പാവൂര്‍ തനിക്ക് ഒപ്പം നിന്നു. സാങ്കേതികപ്രവര്‍ത്തകര്‍, അസിസ്റ്റന്റ്‍സ്, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരോടും നന്ദി. മികച്ച അഭിനേതാക്കളും തനിക്കൊപ്പം നിന്നതില്‍ നന്ദിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ബ്രോ ഡാഡി' ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ഒരുപാട് തമാശകളുണ്ടായി കാണുമ്പോള്‍ നിങ്ങള്‍ക്കും അത് അനുഭവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ പ്രതീക്ഷകള്‍ പോലെ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്‍തു. മീനയായിരുന്നു മോഹൻലാലിന് ചിത്രത്തിന് നായികയായി എത്തിയത്. 'ബ്രോ ഡാഡി' ചിത്രത്തില്‍ പൃഥ്വിരാജിന്റെ ജോഡിയായിരുന്നു കല്യാണി പ്രിയദര്‍ശൻ.

Read More: ഗെയിം ചേഞ്ചറിന്റെ ക്ഷീണം തീര്‍ക്കാൻ മോഹൻലാല്‍, എമ്പുരാന്റെ വമ്പൻ അപ്‍ഡേറ്റും പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്
'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ