'കാന്താര'യ്‍ക്ക് ഋഷഭ് ഷെട്ടിക്ക് ലഭിച്ച പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത്

Published : Dec 21, 2022, 12:47 PM IST
'കാന്താര'യ്‍ക്ക് ഋഷഭ് ഷെട്ടിക്ക് ലഭിച്ച പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത്

Synopsis

പതിനാറ് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന്  ഋഷഭ് ഷെട്ടിക്ക് ലഭിച്ച പ്രതിഫലത്തിന്റെ വിവരങ്ങള്‍.

അടുത്തിടെ ഏറ്റവും ചര്‍ച്ചയായി മാറിയ ചിത്രമാണ് 'കാന്താര'. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച 'കാന്താര' എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടിയിരുന്നു. 'കാന്താര' എന്ന ചിത്രത്തിനായി ഋഷഭ് ഷെട്ടിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേവലം 16 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. 400 കോടിയിലധികം ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.  ചിത്രത്തിന്റെ സംവിധായകനും നായകനമായ ഋഷഭ് ഷെട്ടിക്ക് നാല് കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. 'സുധാരക'യായി അഭിനയിച്ച പ്രമോദ് ഷെട്ടിക്ക് 60 ലക്ഷവും ഫോറസ്റ്റ് ഓഫീസറായി എത്തിയ കിഷോറിന് ഒരു കോടിയും നായികയായി സപ്‍തമി ഗൗഡയ്‍ക്കും ഒരു കോടി രൂപ എന്നീ വിധമാണ്  'കാന്താര' ചിത്രത്തിലെ പ്രതിഫലമെന്ന് ടോളിവുഡ് ഡോട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക എന്നായിരുന്നു ചിത്രം കണ്ട പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നത്..

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത  നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

Read More: എക്കാലത്തെയും മികച്ച 50 താരങ്ങള്‍, ബ്രിട്ടിഷ് മാഗസിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാൻ മാത്രം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ