'അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല'; ലക്ഷ്‍മിയെയും വീണയെയും മാറ്റേണ്ടി വന്നതിനെക്കുറിച്ച് അഖിൽ മാരാർ

Published : Mar 21, 2026, 11:47 AM IST
Akhil Marar

Synopsis

വീണയുടെയും ലക്ഷ്‍മി പ്രിയയുടെയും കാര്യത്തിൽ സംഭവിച്ചത് സ്ഥാനാർത്ഥിയാക്കിയവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ലെന്ന് അഖിൽ മാരാർ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവന്നതിന് പിന്നാലെ കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി തുടങ്ങിയ സെലിബ്രിറ്റികളാണ് ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഇടം പിടിച്ചത്. പിന്നാലെ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടിയും വന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബിഗ്ബോസ് മുൻതാരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. വീണയുടെയും ലക്ഷ്മിപ്രിയയുടെയും കാര്യത്തിൽ സംഭവിച്ചത് സ്ഥാനാർത്ഥിയാക്കിയവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ലെന്ന് അഖിൽ മാരാർ പറയുന്നു.

''അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല. നമ്മൾ ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് അവരോട് സംസാരിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നമ്മൾ ചോദിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് ലിസ്റ്റ് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടികയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെയാണെന്നുമുള്ള അറിവ് ഒരുപക്ഷേ ഇവർക്ക് ഇല്ലാതെ പോയിക്കാണും'', അഖിൽ മാരാർ പറഞ്ഞു.

അതിനിടെ, കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടന്നുകഴിഞ്ഞു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ രംഗത്തിറങ്ങിക്കഴിഞ്ഞു. കേരളത്തിന് പുറമെ ഏപ്രിൽ ഒന്‍പതിന് അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ഏപ്രിൽ 23 നും, പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായി ഏപ്രിൽ 23 നും 29നുമാണ് വോട്ടെടുപ്പ്. ഏറെ വിവാദമുണ്ടാക്കിയ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയശേഷം നടത്തുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചെറുപ്പം മുതൽ സ്വർണ്ണ സ്‍പൂണിൽ കോരി ആരും ഒന്നും തന്നിട്ടില്ല'; കുറിപ്പുമായി ലക്ഷ്‍മിപ്രിയ
'കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകനുമായി സിനിമ ചെയ്യുമ്പോൾ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാട്ടുകാർക്ക് തോന്നില്ലേ?'; മമ്മൂട്ടിക്കെതിരെ ഹരീഷ് പേരടി