'ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം'; നരബലി-ഷാരോൺ കേസുകളിൽ ഗവര്‍ണര്‍ ഇടപെടണമെന്ന് അല്‍ഫോന്‍സ് പുത്രന്‍

Published : Oct 31, 2022, 07:32 AM ISTUpdated : Oct 31, 2022, 07:40 AM IST
'ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം'; നരബലി-ഷാരോൺ കേസുകളിൽ ഗവര്‍ണര്‍ ഇടപെടണമെന്ന് അല്‍ഫോന്‍സ് പുത്രന്‍

Synopsis

നരബലി കേസിലും ഷാരോൺ കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോ​ഗിച്ച് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്ധവിശ്വാസ കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സംവിധായകൻ അല്‍ഫോന്‍സ് പുത്രന്‍. നരബലി കേസിലും ഷാരോൺ കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോ​ഗിച്ച് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

അൽഫോൺസ് പുത്രന്റെ വാക്കുകൾ ഇങ്ങനെ

ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസപരമായ കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നരബലി കേസിലും  ഷാരോൺ വധക്കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ് ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്. സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഞാൻ നിങ്ങളോട് പ്രാര്‍ത്ഥിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

അതേസമയം, ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുത്ത ശേഷം  നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഷാരോൺ കൊലപാതകം; ബന്ധുക്കളുടെ സംശയം പരിഗണിച്ചില്ല, തുടക്കം മുതൽ ഉഴപ്പി പൊലീസ്; ഗുരുതര വീഴ്ച

ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിന്‍റെ കൊലപതാകത്തിൻ്റെ ചുരുള്‍ അഴിഞ്ഞത്. കൊടും ക്രിമിനലുകളെ പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് ഗ്രീഷ്മ തന്‍റെ സുഹൃത്തിനെ ഇല്ലാതാക്കിയത്. പക്ഷേ ഷാരോണിനെ ഒഴിവാക്കാൻ മെന‍ഞ്ഞെടുത്ത അന്ധവിശ്വാസ കഥകൾ തന്നെ ഗ്രീഷ്മയ്ക്ക് വിനയാകുക ആയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ