ചാക്കോച്ചനൊപ്പം ഫഹദും, അമല്‍ നീരദിന്റെ ചിത്രത്തിന് പേരുമിട്ടു

Published : Jun 09, 2024, 01:07 PM IST
ചാക്കോച്ചനൊപ്പം ഫഹദും, അമല്‍ നീരദിന്റെ ചിത്രത്തിന് പേരുമിട്ടു

Synopsis

സംവിധായകൻ അമല്‍ നീരദിന്റേതായി വരാനിരിക്കുന്ന ചിത്രത്തിന് പേരിട്ടു.

സംവിധായകൻ അമല്‍ നീരദിന്റേതായി വരാനിരിക്കുന്ന ചിത്രം പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതയാണ്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിര്‍മയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയില്‍ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്ന് അമല്‍ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.

സംവിധായകൻ അമല്‍ നീരദിന്റെ ചിത്രമായി ഒടുവില്‍ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വം സിനിമയില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ഭീഷ്‍മ പര്‍വം സിനിമ എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു.  അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.

കുഞ്ചാക്കോ ബോബനും ഫഹദും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോഴും ആക്ഷനായിരിക്കും പ്രധാന്യമെന്നാണ് സൂചന. അമല്‍ നീരദിന്റെ മേയ്‍ക്കിഗം വീണ്ടും സിനിമ പ്രേക്ഷകര്‍ക്ക് ആകര്‍ഷണമാകും. എന്തായിരിക്കും പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. അപ്‍ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: ടര്‍ബോ ശരിക്കും നേടിയത് എത്ര?, എന്താണ് സംഭവിച്ചത്?<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍