വിജയ് തമിഴ്‍നാട് മുഖ്യമന്ത്രിയാകുമോ?, ഹിറ്റ് സംവിധായകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

Published : Nov 02, 2024, 10:25 PM IST
വിജയ് തമിഴ്‍നാട് മുഖ്യമന്ത്രിയാകുമോ?, ഹിറ്റ് സംവിധായകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

Synopsis

നടൻ വിജയ്‍യെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്.

രാഷ്‍ട്രീയത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. സിനിമ വഴി തനിക്ക് ലഭിച്ച താര മൂല്യം രാഷ്‍ട്രീയത്തില്‍ ഉപയോഗപ്പെടുത്താനാണ് നീക്കം. നടനും മുഖ്യമന്ത്രിയുമായ എംജിആറിന്റെയടക്കമുള്ള വഴിയേയാണ് താരത്തിന്റെയും സഞ്ചാരം. ഈ പശ്ചാത്തലത്തില്‍ എംജിആറുമായി വിജയ്‍യെ സംവിധായകൻ അമീര്‍ താരതമ്യപ്പെടുത്തിയതും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വിജയ് നടപ്പുകാലത്തിലെ എംജിആര്‍ ആണെന്നാണ് സംവിധായകൻ അമീറിന്റെ വിലയിരുത്തല്‍. എംജിആറിനുണ്ടായ സ്വാധീനവും താര മൂല്യവുമുള്ള സിനിമാ നടൻ നിലവില്‍ വിജയ് മാത്രമാണെന്ന് പറയുന്നു അമീര്‍. വിജയ്‍യുടെ രാഷ്‍ട്രീയ പാര്‍ട്ടിയായ ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തിടെ നടന്നിരുന്നു. വൻ വിജയവുമായിരുന്നു

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. ദളപതി 69 അവസാന സിനിമയായിരിക്കും. ദളപതി 69 സിനിമയ്‍ക്ക് താരം വാങ്ങിക്കുന്ന പ്രതിഫലവും ചര്‍ച്ചയായിരുന്നു. ദളപതി 69ന് 275 കോടിയായിരിക്കും താരത്തിന് പ്രതിഫലം എന്നും അതിനാല്‍ വിജയ്‍യാണ് ഇന്ത്യയില്‍ ഒന്നാമനെന്നുമാണ് റിപ്പോര്‍ട്ട്. വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് കാത്തിരിപ്പ്. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്.

ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വലിയ ക്യാൻവസിലുള്ള ഒരു ഗാന രംഗമാണ് ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്റര്‍ ആണ്. ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൌതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ കഥാപാത്രമാകുമ്പോള്‍ ഛായാഗ്രാഹണം സത്യൻ സൂര്യൻ ആണ്.

Read More: ലക്കി ഭാസ്‍കര്‍ എത്ര നേടി?, ടിക്കറ്റ് വില്‍പനയില്‍ ഒന്നാമതോ?, ആ കണക്കുകളുമായും ഒടുവില്‍ ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു