ചിറക് വിരിച്ച് വിഷ്ണുവും ബിബിനും; കൗതുകമുണർത്തി 'അപൂർവ പുത്രന്മാർ' ഫസ്റ്റ് ലുക്ക്

Published : Nov 02, 2024, 10:16 PM ISTUpdated : Nov 02, 2024, 10:49 PM IST
ചിറക് വിരിച്ച് വിഷ്ണുവും ബിബിനും; കൗതുകമുണർത്തി 'അപൂർവ പുത്രന്മാർ' ഫസ്റ്റ് ലുക്ക്

Synopsis

ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും. 

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം  'അപൂർവ പുത്രന്മാരു'ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കേന്ദ്രകഥാപാത്രങ്ങൾക്ക് ഒപ്പം മറ്റ് അഭിനേതാക്കളെയും പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് പോസ്റ്റർ. രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്ന് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും. 

ഇവാനി എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമിക്കുന്നത്. സുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത് ആർ എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. ശശി നമ്പീശൻ, സുവാസ് മൂവീസ്, നമിത് ആർ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഷാർജയിലെ സഫാരി മാളിൽ വെച്ച് കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്. 

പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ , ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 

അമ്പമ്പോ..എന്നടാ ഒരു വൈബ്; ദില്‍ഷയ്‌ക്കൊപ്പം ആടിത്തിമിർത്ത് വാണി വിശ്വനാഥ്

ഛായാഗ്രഹണം- ഷെന്റോ വി ആന്റോ, എഡിറ്റർ- ഷബീർ സയ്യെദ്, സംഗീതം- മലയാളി മങ്കീസ്, റെജിമോൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, കലാസംവിധാനം- അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ- സുരേഷ് പുന്നശ്ശേരിൽ, പ്രൊഡക്ഷൻ ഡിസൈനർ- അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്, വസ്ത്രാങ്കരം- ബുസി ബേബി ജോൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിജിത്,  സംഘട്ടനം- കലൈ കിങ്‌സൺ, നൃത്തസംവിധാനം- റിച്ചി റിച്ചാർഡ്സൺ, റീ റെക്കോർഡിങ് മിക്സർ- ഫസൽ എ ബക്കർ, സ്റ്റിൽസ്- അരുൺകുമാർ വി എ , ഡിസൈൻ- സനൂപ് ഇ സി, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ, പിആർഒ- ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്