അന്ന് വേറെ ആരും അഭിനയിച്ചില്ലെ?; രജനികാന്തിന് അവാര്‍ഡ് കൊടുത്തതിനെതിരെ സംവിധായകന്‍ അമീര്‍

Published : Mar 18, 2023, 06:50 PM IST
അന്ന് വേറെ ആരും അഭിനയിച്ചില്ലെ?; രജനികാന്തിന് അവാര്‍ഡ് കൊടുത്തതിനെതിരെ സംവിധായകന്‍ അമീര്‍

Synopsis

ഹോളിവുഡ് താരങ്ങള്‍ പോലും അത്ഭുതപ്പെട്ട അഭിനയം ആയിരുന്നു ശിവാജി ഗണേശന്‍റെത് എന്നാല്‍ അദ്ദേഹത്തിന് ഒരു ദേശീയ പുരസ്കാരം കിട്ടിയില്ലെന്നും അമീര്‍ ഓര്‍മ്മിപ്പിച്ചു. 

ചെന്നൈ: നടന്‍ രജനികാന്തിന് 2007 ല്‍ മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് നല്‍കിയതില്‍ തന്‍റെ അതൃപ്തി വീണ്ടും പരസ്യമാക്കി സംവിധായകന്‍ അമീര്‍. നടനും സംവിധായകനുമായ അമീര്‍ ചെന്നൈയില്‍ ഒരു വെബ് സീരിസിന്‍റെ ട്രെയിലര്‍ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തന്‍റെ അഭിപ്രായം പറഞ്ഞത്. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം ഓസ്കാര്‍ നേടിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് രജനികാന്തിന്‍റെ അവാര്‍ഡ് നേട്ടത്തിനെതിരെ അമീര്‍ രംഗത്ത് എത്തിയത്. 

നാട്ടു നാട്ടു ഗാനം നമ്മുടെ ഇന്ത്യയില്‍ നിന്നുപോയി ഒരു അന്താരാഷ്ട്ര വേദിയില്‍ വിജയം വരിക്കുന്നത് നല്ല കാര്യമാണ്. അത് രാഷ്ട്രീയത്തിനപ്പുറം സന്തോഷകരമായ കാര്യമാണ് എന്നാണ് ആദ്യം അമീര്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് ഏത് അവാര്‍ഡുകള്‍ക്ക് പിന്നിലും ഒരു ലോബിയിംഗ് നടക്കുന്നുണ്ടെന്ന് അമീര്‍ അവകാശപ്പെട്ടു. സംസ്ഥാന, ദേശീയ, അല്ലെങ്കില്‍ ഏത് അവാര്‍ഡിലും ഇതുണ്ടെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. 30  വര്‍ഷത്തോളമായി ഇത് തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് താരങ്ങള്‍ പോലും അത്ഭുതപ്പെട്ട അഭിനയം ആയിരുന്നു ശിവാജി ഗണേശന്‍റെത് എന്നാല്‍ അദ്ദേഹത്തിന് ഒരു ദേശീയ പുരസ്കാരം കിട്ടിയില്ലെന്നും അമീര്‍ ഓര്‍മ്മിപ്പിച്ചു. ഒടുവില്‍ തേവര്‍ മകന്‍ സിനിമയില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ നമ്മുടെ ആളുകള്‍ ജൂറിയില്‍ ഉണ്ടായിരുന്നു. അവര്‍ തനിക്ക് വേണ്ടി പിടിച്ചുവാങ്ങിയതാണ് ഈ അവാര്‍ഡ് എന്നാണ് ശിവാജി പറഞ്ഞതെന്നും അമീര്‍ പറഞ്ഞു. 

2007 ലാണ് അമീറിന്‍റെ പരുത്തിവീരന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. വലിയ ബോക്സ്ഓഫീസ് വിജയത്തിന് പിന്നാലെ പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയതായിരുന്നു ആ ചിത്രം. നിരവധി അവാര്‍ഡും നേടി. പ്രിയമണി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ നേടി. എന്നാല്‍ അത്തവണത്തെ തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടന്‍ ശിവാജി എന്ന ചിത്രത്തിലെ അഭിനയത്തിന് രജനികാന്താണ് നേടിയത്. രജനികാന്ത് അന്ന് മികച്ച അഭിനയമാണോ ശിവാജിയില്‍ കാണിച്ചത് എന്ന് അമീര്‍ ചോദിക്കുന്നു.

താന്‍ ഈ വിഷയത്തില്‍ മുന്‍പും പ്രതികരിച്ചിട്ടുണ്ടെന്നും. അതെല്ലാം യൂട്യൂബില്‍ ലഭിക്കുമെന്നും അമീര്‍ പറഞ്ഞു. രജനിയെ അംഗീകരിക്കുന്നില്ലെ എന്ന ചോദ്യത്തിന് താന്‍ വ്യക്തമായ ഉത്തരമാണ് നല്‍കിയതെന്നും അമീര്‍ പറഞ്ഞു.


'ലാല്‍ സലാം' ഒരുങ്ങുന്നു, ബിടിഎസ് ചിത്രങ്ങള്‍ പുറത്തുവിട്ട് ഐശ്വര്യ രജനികാന്ത്

ദില്‍ഷയ്ക്കെതിരെ റോബിന്‍ സൈബര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കി: വെളിപ്പെടുത്തല്‍

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'