
രാജ്യത്തെമ്പാടും പ്രേക്ഷകരുള്ള ഒരു ചലച്ചിത്ര സംവിധായകനാണ് അനുരാഗ് കശ്യപ്. സംവിധായകൻ അനുരാഗ് കശ്യപിന്റെ പുതിയ ചിത്രം കെന്നഡി ഐഫ്എഫ്‍എഫ്‍കയില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. തനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തന്റെ ചിത്രം എത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ട് എന്നായിരുന്നു അനുരാഗ് കശ്യപിന്റ പ്രതികരണം. ഐഎഎഫ്എഫ്‍കെ ഇന്ത്യയിലെ മാത്രമല്ല ദക്ഷിണേഷ്യയിലെ തന്നെ മികച്ച മേളയാണ് എന്നും അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനങ്ങള്‍ക്ക് മിക്കവരുടെയും താല്‍പര്യങ്ങളില്‍ സിനിമ മുന്നിലാണ്. അതുകൊണ്ടാണ് രാജ്യത്തെ മികച്ചതായി മലയാള സിനിമാ ഇൻഡസ്‍ട്രി മാറുന്നത്. ഐഎഫ്‍എഫ്‍കെയില്‍ പങ്കെടുക്കുകയെന്നത് സന്തോഷകരമായ കാര്യമാണ്. ഐഎഫ്‍ഫ്‍കെയിലെ മികച്ച പ്രേക്ഷകര്‍ക്കായി തന്റെ സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനരമായ കാര്യമാണ് എന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.
ഐഎഫ്‍എഫ്‍കെ കാലിഡോസ്‍കോപ്പിലാണ് അനുരാഗ് കശ്യപ് ചിത്രം കെന്നഡി പ്രദര്‍ശിപ്പിക്കുന്നത്. കെന്നഡി ഒരു ത്രില്ലര്‍ ചിത്രമാണ്. രാഹുല്‍ ഭട്ടും സണ്ണി ലിയോണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. തിരക്കഥയും അനുരാഗ് കശ്യപിന്റേതാണ്. രഞ്‍ജൻ സിംഗും കബിര്‍ അഹുജയാണ് ചിത്രം നിര്‍മിച്ചത്. അനുരാഗ് കശ്യപിന്റെ കെന്നഡി കാൻ ഫിലിം ഫെസ്റ്റിവലിലാണ് പ്രീമിയര്‍ ചെയ്‍തത്. രാഹുല്‍ ഭട്ടാണ് കെന്നഡി ആയിട്ട് ചിത്രത്തില്‍ എത്തിയത്.
ഐഎഫ്എഫ്‍കെയിലെ പ്രേക്ഷക പുരസ്‍കാരത്തിനായുള്ള സിനിമ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് മുതല്‍ വെള്ളിയാഴ്‍ച 2.30 വരെയാണ്. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച മത്സര ചിത്രത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്‍തിപത്രവുമാണ് അവാര്‍ഡായി ലഭിക്കുക.അക്കാദമിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി ചലച്ചിത്ര മേളയിലെ പ്രതിന്ധികള്‍ക്ക് വോട്ട് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വോട്ട് രേഖപ്പെടുത്താവുന്നതാണ്. എസ്എംഎസിലൂടെയുടെയുള്ള വോട്ടിംഗിന് IFFK <Space> FILM Code എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്‍ത് 56070 എന്ന നമ്പറിലേക്ക് അയക്കണം.
Read More: പാര്‍വതി തിരുവോത്ത് സൂപ്പര്‍ ഹീറോയാകുന്നുവെന്ന വാര്‍ത്ത, പ്രതികരിച്ച് നടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ