
നാല് ചിത്രങ്ങളിലൂടെ കോളിവുഡില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ആറ്റ്ലി. 2019 ല്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്ന ബിഗില്‍ ആണ് ആറ്റ്ലിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. കരിയറിലെ ഒരു സുപ്രധാന വളര്‍ച്ചാഘട്ടത്തിലാണ് ആറ്റ്ലി ഇപ്പോള്‍. ഷാരൂഖ് ഖാന്‍ നായകനാവുന്ന ജവാന്‍റെ നിര്‍മ്മാണഘട്ടത്തിലാണ് അദ്ദേഹം ഇപ്പോള്‍. ബോളിവുഡിലേക്കുള്ള ആറ്റ്ലിയുടെ ആദ്യ ചുവടുമാണ് ഇത്. അതിനിടെ വ്യക്തിപരമായ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. താന്‍ ഒരു അച്ഛനാകാന്‍ പോവുകയാണെന്ന വിവരമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ ഞങ്ങള്‍ പ്രഗ്നന്‍റ് ആണ്. ഞങ്ങളുടെ ഈ മനോഹര യാത്രയില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ആവശ്യമുണ്ട്. സ്നേഹപൂര്‍വ്വം ആറ്റ്ലിയും പ്രിയയും, ഭാര്യ കൃഷ്ണപ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആറ്റ്ലി കുറിച്ചു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 ല്‍ ആയിരുന്നു ആറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്നും പക്ഷെ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിൽ കൂടി കടന്നുപോവുകയാണെന്നും അറ്റ്ലിയും പ്രിയയും അറിയിച്ചു.
അതേസമയം ബോളിവുഡ് സിനിമാപ്രേമികള്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമാണ് ഇത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്‍റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം.