
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച 'ട്രാന്‍സ്' എന്ന ചിത്രത്തിന്റെ കാഴ്ചാനുഭവം വിവരിച്ച് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍. കാലഘട്ടത്തിന് അനിവാര്യമായ ചിത്രമാണ് ഇതെന്നും മതത്തെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തേക്കുള്ള കാറിത്തുപ്പലാണ് 'ട്രാന്‍സ്' എന്നും ഭദ്രന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ഭദ്രന്റെ അഭിപ്രായ പ്രകടനം.
'ട്രാന്‍സി'നെക്കുറിച്ച് ഭദ്രന്‍
പല പാഴ് വാക്കുകളും കേട്ടാണ് ഞാന്‍ ട്രാന്‍സ് കാണാന്‍ കേറിയത്. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് ! മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു... The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തില്‍ നഷ്ട്ടപെട്ടു! An excellent Depiction!
സിനിമകളില്‍ സ്ഥിരം കേള്‍ക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാന്‍ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു... അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓര്‍ത്തു ദുഃഖം തോന്നി.
ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാന്‍സ് ... ക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, 'വെള്ളയടിച്ച കുഴിമാടങ്ങളെ' എന്ന്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം ... ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രം.
ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി...
'You lived in the Trance'
നീ ഹീറോയാടാ ... ഹീറോ...!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ