'അത് രാഷ്ട്രീയ മണ്ടത്തരമാവും, പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ'; വി.ഡി സതീശനെ പിന്തുണച്ച് ഭദ്രൻ

Published : May 07, 2026, 01:11 PM ISTUpdated : May 07, 2026, 01:37 PM IST
Bhadran

Synopsis

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, വി.ഡി സതീശന് പിന്തുണയുമായി സംവിധായകൻ ഭദ്രൻ. പോരാട്ടത്തിന് നേതൃത്വം നൽകിയ സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് അവഗണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ കേരളത്തിൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകൾ തകൃതിയായി നടക്കുകയാണ്. ഇതിന്റെ മുന്നണിയിൽ തന്നെ പോര് കടുത്തിട്ടുണ്ട്. പലരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെയും രം​ഗത്ത് എത്തുകയാണ്. ഇപ്പോഴിതാ നടൻ സിദ്ദിഖിന് പിന്നാലെ വി.ഡി സതീശനെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. ഹൈക്കമാന്റിനോട് അഭ്യർത്ഥനയെന്ന് പറഞ്ഞ് തുടങ്ങിയ ഭദ്രൻ, പോർമുഖത്ത് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതെന്ന് പറഞ്ഞു.

"ഹൈക്കമാന്‍ഡിനോട് ഒരു അഭ്യർത്ഥന. പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു പൊളിറ്റിക്കൽ ബ്ലെൻഡർ ആയി തീരും", എന്നായിരുന്നു ഭദ്രന്റെ വാക്കുകൾ.

പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ കമന്‍റായി രേഖപ്പെടുത്തിയത്. "കളി ജയിച്ചാൽ കപ്പുയർത്തേണ്ടത് ടീമിനെ നയിച്ച ക്യാപ്റ്റനാണ്. അല്ലാതെ കളി നിയന്ത്രിച്ച റഫറി അല്ല. വി.ഡിക്കൊപ്പം", എന്നാണ് ഒരാളുടെ കമന്‍റ്.  “കെ സി യെ കൊണ്ട് വന്നു ഇവിടെ പ്രതിഷ്ടിക്കാൻ ആണ് ഉദ്ദേശം എങ്കിൽ അടുത്ത ഇലക്ഷന് പ്രതിപക്ഷം ഇവിടെ ബിജെപി ആയിരിക്കും എഴുതി വെച്ചോ സിപിഎം വീണ്ടും ഭരണം പിടിക്കും ബിജെപി പ്രതിപക്ഷം ആകും കോൺഗ്രസ്‌ പിന്നെ ഒരിക്കലും തല പൊക്കില്ല, രാജസ്ഥാൻ, ചത്തീസ്ഗഢ്, ഒക്കെ നിങ്ങളുടെ മുന്നിൽ പാഠമായുണ്ട്. വി.ഡി അല്ലാതെ വേറെ ആരെ സിഎം സ്ഥാനത്തേക്ക് കൊണ്ടുവന്നാലും പിന്നെ നിങ്ങൾ കേരളം മറന്നേക്കൂ”, എന്നിങ്ങനെ പോകുന്നു മറ്റ് കമന്‍റുകള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് ഒരു നടിയായിരുന്നെങ്കില്‍ പുരുഷവര്‍ഗം മുഴുവന്‍ രോഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ..; പ്രതികരിച്ച് ഗായത്രി ശങ്കർ
'കരച്ചിലടക്കാനാവുന്നില്ല', എന്തുകൊണ്ട് കൊലയാളിയെ അറസ്റ്റ് ചെയ്തില്ല? സുനിത കേസിൽ പാർവതി തിരുവോത്ത്