ഡബിൾ സെഞ്ച്വറിയടിച്ച് ചിദംബരം ! 'ജാൻ എ മന്നി'ന് പിന്നാലെ 'മഞ്ഞുമ്മൽ ബോയ്സി'നും ആ നേട്ടം

Published : Jun 02, 2024, 07:28 PM IST
ഡബിൾ സെഞ്ച്വറിയടിച്ച് ചിദംബരം ! 'ജാൻ എ മന്നി'ന് പിന്നാലെ 'മഞ്ഞുമ്മൽ ബോയ്സി'നും ആ നേട്ടം

Synopsis

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ ആയതിനാൽ വലിയ സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത്. 

2021 നവംബർ 19ന് പുറത്തിറങ്ങിയ 'ജാൻ എ മന്നി'ലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലേക്ക് ചുവട് വെച്ച സംവിധായകൻ ചിദംബരം, ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയെങ്കിൽ രണ്ടാം ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിലൊതുക്കി മലയാള സിനിമയുടെ തലവരയെ തിരുത്തിക്കുറിച്ചു.മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം എന്ന ലേബൽ 'മഞ്ഞുമ്മൽ ബോയ്സ്' സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയ ചിത്രവും 'മഞ്ഞുമ്മൽ ബോയ്സ്' തന്നെ.

മലയാളത്തിലെ ഏറ്റവും വലിയ ഇന്റസ്ട്രിയൽ ഹിറ്റ് എന്ന പദവിയും 'മഞ്ഞുമ്മൽ ബോയ്സ്' കരസ്ഥമാക്കി. 2024 ഫെബ്രുവരി 22നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. ചിത്രം 100ആം ദിനത്തിലേക്ക് കടക്കുമ്പോൾ ആകെ മൊത്തം നേടിയത് 242 കോടി. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. 

 ചിദംബരം തന്നെ തിരക്കഥയും രചിച്ച 'മഞ്ഞുമ്മൽ ബോയ്സ്' സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മഞ്ഞുമ്മൽ ബോയ്സ്' പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് അവർ അഭിമുഖീകരിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ് പശ്ചാത്തലം. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും ഒടിടി അവകാശം ഡിസ്നി ഹോട്ട്സ്റ്റാറും സ്വന്തമാക്കി.

പിന്മാറിയതല്ല, എന്നെ മാറ്റിയതാണ്: കണ്ണീരണിഞ്ഞ് 'മിഴിരണ്ടിലും' താരം സൽമാൻ

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം&പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍