മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു

Published : Jun 30, 2019, 09:10 AM IST
മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു

Synopsis

നേരത്തെ പോസ്റ്റൽ ബാലറ്റ് അയക്കുന്നതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി അംഗങ്ങളിലൊരാൾ നൽകിയ ഹർജിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തെരഞ്ഞെടുപ്പ് തട‍‍ഞ്ഞിരുന്നു.

കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു. സുന്ദർ ദാസാണ് പുതിയ ജനറൽ സെക്രട്ടറി, ട്രഷറർ എ. എസ്. ദിനേശ്. എം. പത്മകുമാറാണ് വൈസ് ചെയർമാൻ.  നാല് കാറ്റഗറിയിലായി നാൽപത്തിയാറ് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇരുപത്തൊന്ന് പേരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

നേരത്തെ പോസ്റ്റൽ ബാലറ്റ് അയക്കുന്നതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി അംഗങ്ങളിലൊരാൾ നൽകിയ ഹർജിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തെരഞ്ഞെടുപ്പ് തട‍‍ഞ്ഞിരുന്നു. എന്നാൽ അപാകതകൾ പരിഹരിക്കാമെന്ന് നിലവിലെ ഭരണസമിതി കോടതിയെ ബോധിപ്പിച്ചതോടെയാണ് മുൻനിശ്ചയപ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ അനുവാദം ലഭിച്ചത്.

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍