- Home
- Entertainment
- News (Entertainment)
- മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത 'ഏജ് ഇൻ റിവേഴ്‌സ് ഗിയർ'; ഇതെന്തൊരു ചേലാണെന്ന് ആരാധകർ
മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത 'ഏജ് ഇൻ റിവേഴ്‌സ് ഗിയർ'; ഇതെന്തൊരു ചേലാണെന്ന് ആരാധകർ
Mohanlal atttukal pongala festival inaguration photos. കഴിഞ്ഞ ദിവസം ആറ്റുകാൽ ക്ഷേത്ര മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മോഹൻലാലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചുവന്ന കുർത്തയും കസവുമുണ്ടും
ട്രഡീഷണൽ കേരള വേഷത്തിലെത്തിയ മോഹൻലാൽ ചുവന്ന കുർത്തയും കസവമുണ്ടുമാണ് ധരിച്ചിരുന്നത്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഉത്സവത്തിന് ഇന്നലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമായി.
അംബ പുരസ്കാരം
ഈ വർഷത്തെ അംബ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി.
ഏജ് ഇൻ റിവേഴ്‌സ് ഗിയർ
ചടങ്ങിനിടെ പകർത്തിയ മോഹൻലാലിന്റെ ചിത്രങ്ങളാണ് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്തെ ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്നാണ് മോഹൻലാലിന്റെ ചിത്രങ്ങളിൽ ആരധകർ കമന്റ് ചെയ്യുന്നത്. മീശയെടുത്ത ലുക്ക് പ്രതീക്ഷിച്ചതിലും ഗംഭീരമായെന്നും കമന്റുകളുണ്ട്.
L 366
തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് #L366. തൊടുപുഴയിൽ ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പൊലീസ് വേഷത്തിൽ മോഹൻലാൽ
ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണിത്.
നായികയായി മീര
മീര ജാസ്മിൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. നൈസി എന്ന കഥാപാത്രമായാണ് മീര എത്തുന്നത്.
ദൃശ്യം 3
അതേസമയം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ഏപ്രിൽ 2 നാൻ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
മലയാളികൾ കാത്തിരിക്കുന്ന ദൃശ്യം 3
ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റിലീസ് ആണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത രണ്ട് ഭാഗങ്ങളും സമ്മാനിച്ച വന്‍ വിജയവും ദൃശ്യ മികവും തന്നെയാണ് അതിന് കാരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

