
തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് പുഷ്പ 2. പ്രിയ നടൻ ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനം കാണാൻ മലയാളികളും കാത്തിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് വർക്കുകൾ പുരോഗമിക്കുകയാണ്.
സംവിധായകൻ ജിസ് ജോയ് ആണ് അല്ലു അർജുന് മലയാളത്തിൽ ശബ്ദം നൽകുന്നത്. അല്ലുവിന്റെ എല്ലാ സിനിമകളും മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത് ജിസ് തന്നെയാണ്. ഈ അവസരത്തിൽ പുഷ്പ 2ന്റെ ആദ്യ റിവ്യു പറഞ്ഞിരിക്കുകയാണ് ജിസ് ജോയ്. ആദ്യഭാഗത്തെക്കാൾ മികച്ച പ്രകടനമാണ് അല്ലു അർജുൻ കാഴ്ചവച്ചിരിക്കുന്നതെന്നും ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ടെന്നും ജിസ് പറയുന്നു.
"എനിക്ക് വളരെ ആസ്വാദകരമായിട്ട് തോന്നി. ഒരു നാഷണല്‍ അവാര്‍ഡ് വിന്നര്‍ എങ്ങനെ പെര്‍ഫോം ചെയ്യണമോ ആ മെച്യൂരിറ്റിയില്‍ ആണ് ഇത്തവണ അല്ലു അര്‍ജുന്‍റെ പെര്‍ഫോമന്‍സ്. ഓരോ സിനിമയും കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി പെർഫോം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ ഒരുപാട് മാസ് സീന്‍സ് ഇത്തവണ ഉള്ളതായി തോന്നി. നമ്മടെ ഫഹദ് ഫാസില്‍ പൊളിച്ച് അടുക്കിയിട്ടുണ്ട്. നല്ല സ്ക്രീന്‍ പ്രേ, നല്ല പാട്ടുകള്‍, സുകുമാര്‍ സാറിന്‍റെ ഡയറക്ഷന്‍, രശ്മിക മന്ദാന, ബ്രില്യന്റ് സിനിമാട്ടോഗ്രഫി തുടങ്ങി എല്ലാം ഗംഭീരം. പുഷ്പ 2ന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു", എന്നാണ് ഫസ്റ്റ് ഹാഫ് ഡബ്ബിംഗ് പൂർത്തിയാക്കി ജിസ് ജോയ് പറഞ്ഞത്.
ഇന്ദ്രജിത്തിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ധീരം'; ചേട്ടന് ആശംസയുമായി പൃഥ്വിരാജ്
സെക്കന്റ് ഹാഫിന്റെ ഡബ്ബിംഗ് ഉടൻ തുടങ്ങുമെന്നും ശേഷം പുതിയ വീഡിയോയുമായി താൻ വരുമെന്നും ജിസ് ജോയ് പറയുന്നുണ്ട്. 2021ലാണ് പുഷ്പയുടെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്. ഇതിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുന് ലഭിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ