നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. 

ന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിവീലിംഗ് ടീസർ റിലീസ് ചെയ്തു. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് 'ധീരം' എന്നാണ്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധീരം. 

ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സിനിമാ മേഖലയിലെ 99പേർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്. ചേട്ടന് ആശംസ അറിയിച്ചാണ് പൃഥ്വിരാജ് ടീസർ പങ്കിട്ടത്. മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാരിയർ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി നിരവധി പേരും സോഷ്യൽ മീഡിയ പേജുകളിലൂടെ ടൈറ്റിൽ റിവിലിംഗ് ടീസർ പുറത്തുവിട്ടിട്ടുണ്ട്. തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിന് വേണ്ട സ്വഭാവം ടീസറിൽ നിന്നും വ്യക്തമാണ്. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ് ആണ് നിർമ്മാണം. 

മലയാളവും ഹിന്ദിയും വൻ ഹിറ്റ്; 'മാർക്കോ'യെ തെലുങ്കുകാർക്ക് പരിചയപ്പെടുത്താൻ അനുഷ്ക ഷെട്ടി

ഒരേ മുഖം, പുഷ്പക വിമാനം, പട കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Dheeram Official Title Teaser | Indrajith Sukumaran | Jithin Suresh T | Divya Pillai |

ചിത്രത്തിൻ്റെ ഡി.ഓ.പി സൗഗന്ദ് എസ്.യൂ ആണ്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. അദ്ദേഹം മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, കോസ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, 3D ആർട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ് &3D അനിമേഷൻ: ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് കൺസൾട്ൻ്റ്: മിഥുൻ മുരളി, പി.ആർ.ഓ: പി.ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം