മുഖ്യമന്ത്രിയായി വി.ഡി സതീശൻ സർ തന്നെ വരണം; വോട്ട് ചെയ്ത പൗരന്റെ ആവശ്യമെന്ന് ജൂഡ് ആന്റണി

Published : May 09, 2026, 05:23 PM IST
Jude Anthany Joseph

Synopsis

കേരളത്തിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും പേരുകൾ പരിഗണനയിലുണ്ട്.

ഹുഭൂരിപക്ഷത്തിൽ കേരളത്തിൽ കോൺ​ഗ്രസ് വിജയിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേതാക്കൾ തമ്മിൽ ഇപ്പോഴും തർക്കങ്ങൾ തുടരുകയാണ്. കെസി വേണു​ഗോപാലിന്റേയും വിഡി സതീശന്റേയും പേരുകളാണ് ഉയർന്ന് കേൾക്കുന്നതെങ്കിലും ഒരു തീരുമാനം ഇതുവരെ വന്നിട്ടില്ല. തതവസരത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം മുഖ്യമന്ത്രി ആരാകണമെന്ന് പറഞ്ഞ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും പറഞ്ഞത് വി ഡി സതീശന്റെ പേരാണ്. ഇപ്പോഴിതാ അദ്ദേഹത്തിന് തന്നെ പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.

വോട്ട് ചെയ്ത പൗരൻ എന്ന നിലക്ക് വി ഡി സതീശൻ മുഖ്യമന്ത്രിയായി വരണമെന്നാണ് അഭിപ്രായമെന്നും നൂറിൽ കൂടുതൽ സീറ്റുകൾ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവാണ് അദ്ദേഹമെന്നും ജൂഡ് ആന്റണി പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

"നൂറിൽ കൂടുതൽ സീറ്റുകൾ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്, പുതിയ കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന പൊതുജന പ്രതിനിധി, മലയാളം ഇല്ലാത്ത നാട്ടിൽ പോയാലും സാമാന്യം നല്ല കമ്മ്യൂണികേഷൻ സ്കിൽ ഉള്ള വ്യക്തി. വോട്ട് ചെയ്ത പൗരൻ എന്ന നിലക്ക് മുഖ്യമന്ത്രി വി ഡി സതീശൻ സർ തന്നെ വരണം എന്നാണ് എന്റെ അഭിപ്രായം. മേല്പറഞ്ഞ കാര്യങ്ങളിൽ കഴിഞ്ഞ പത്തു വർഷം സംഭവിച്ചത് കംമ്പയർ ചെയ്താൽ കാര്യം മനസിലാകും", എന്നാണ് ജൂഡ് പറഞ്ഞത്.

പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്. "മറിച്ചൊരു തീരുമാനം സർവ്വനാശമായിരിക്കും. ജനങ്ങളാണ് ഹൈകമാൻഡ്, ഞാൻ ഒരു ഇടതു പക്ഷ സഹചാരി ആണ്. ഒന്ന് കൂടി ഊന്നി പറഞ്ഞാൽ കട്ട ഇടതുപക്ഷക്കാരി.. എന്നാൽ ഇപ്പോളത്തെ തർക്കം കാണുമ്പോൾ വല്ലാത്ത വിഷമം ഉണ്ട്. മറ്റൊന്നും കൊണ്ടല്ല, യുദ്ധം നയിക്കുന്ന നേതാവിനെ മറി കടന്നു, കൊട്ടാരത്തിൽ പട്ടു മേശയിൽ ഇരുന്നുറങ്ങുന്ന നേതാവിന് കൂടുതൽ അനുയായികൾ എന്ന് കേൾക്കുന്നതിലെ ഓചിത്യം മനസ്സിലാകുന്നില്ല. അർഹത പെട്ട ആൾക്ക് തന്നേ മുഖ്യ മന്ത്രി പദം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു, അതാണ് ജനം ആഗ്രഹിക്കുന്നത്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. കെസി വേണു​ഗോപാലിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നെഞ്ചിടിച്ച് വീണു, കാൽ നഖം പൊളിഞ്ഞു, കയ്യില്‍ കല്ലുകൾ കുത്തിക്കയറി, എന്നെ മദ്യപാനിയാക്കി'; മനമുരുകി ഷിബൻ ലാൽ
ബേസിലിന്റെയും ടൊവിനോ തോമസിന്റെയും അതിരടിക്ക് ഒരു ദിവസം മുന്നേ പെയ്‍ഡ് പ്രീമിയര്‍