ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവർത്തിയിലാണ്, ശൈലജ ടീച്ചറെ കുറിച്ച് ജൂഡ്

Web Desk   | Asianet News
Published : May 19, 2020, 03:11 PM IST
ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവർത്തിയിലാണ്, ശൈലജ ടീച്ചറെ കുറിച്ച് ജൂഡ്

Synopsis

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് സംവിധായകൻ ജൂഡ്.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിനെതിരെയുള്ള പ്രതിരോധത്തില്‍, കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിവാദങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പരക്കെ അംഗീകരിക്കപ്പെട്ട കെ കെ ശൈലജയുടെ അഭിമുഖം കഴിഞ്ഞ ദിവസം ബിബിസിയിലും സംപ്രേഷണം ചെയ്‍തു. ശൈലജ ടീച്ചറെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി.

ജൂഡ് ആന്റണിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

മലയാളികളുടെ ഇംഗ്ലീഷ് പ്രൊനൗസിയേഷനെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു . മലയാളം മീഡിയം വിദ്യാർത്ഥിയായിരുന്ന ഞാൻ അത്തരം കളിയാക്കലുകൾ കുറെ കേട്ടിട്ടുണ്ട് . ഇപ്പോൾ ഷൈലജ ടീച്ചറുടെ ബിബിസി ഇന്റർവ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവർത്തിയിലാണ്. ഷൈലജ ടീച്ചർ അഭിമാനം.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്