സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : Mar 30, 2024, 08:41 PM IST
സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Synopsis

സൂര്യ 44ന്റെ അപ്‍ഡേറ്റ് പുറത്ത്.

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ സൂര്യയാണ് നായകനെന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. സൂര്യ 44 റോഡ് മൂവിയായിരിക്കുമെന്നാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്. മേയില്‍ സൂര്യ 44ന്റെ ചിത്രീകരണം തുടങ്ങും എന്നും റിപ്പോര്‍ട്ടുണ്ട്.

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സൂര്യ നായകനാകുന്ന കങ്കുവ ഒരു ദൃശ്യ വിസ്‍മയമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സംവിധാനം സിരുത്തൈ ശിവയാണ്. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിട്ടാണ് പ്രദര്‍ശനത്തിന് എത്തുക.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ദിഷാ പഠാണിയാണ് നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും സൂര്യ നായകനായ ചിത്രമായ കങ്കുവ പ്രദര്‍ശനത്തിന് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Read More: റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍