പ്രേമലുവിന് ശേഷം നസ്ലെൻ, മഞ്ഞുമ്മലിന് പിന്നാലെ ​ഗണപതിയും ഖാലിദ് റഹ്മാനും; ഒപ്പം ലുക്ക്മാനും, സിനിമയ്ക്ക് ആരംഭം

Published : May 02, 2024, 01:57 PM IST
പ്രേമലുവിന് ശേഷം നസ്ലെൻ, മഞ്ഞുമ്മലിന് പിന്നാലെ ​ഗണപതിയും ഖാലിദ് റഹ്മാനും; ഒപ്പം ലുക്ക്മാനും, സിനിമയ്ക്ക് ആരംഭം

Synopsis

സമീപകാലത്ത് കേരളത്തിന് പുറത്തും ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ പങ്കാളികൾ ആയവരാണ് ​ഗണപതിയും ഖാലിദ് റഹ്മാനും നസ്ലെനും.

പ്രേമലു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലെൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ സിനിമയ്ക്ക് ആരംഭം. നസ്ലെന് ഒപ്പം ഗണപതിയും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാൻ ആണ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളത്ത് നടന്നു. ചിത്രത്തിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. 

പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഖാലിദ് തന്നെയാണ്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിജയ്, എഡിറ്റിംഗ്: നിഷാദ് യൂസഫ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മു. രി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്ക് ആപ്പ്: റോണക്സ് സേവിയർ, കലാസംവിധാനം: ആഷിക്.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷംസുദ്ധീൻ മന്നാർകൊടി, വിഷാദ്.കെ.എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ, ഡിസൈൻസ്: റോസ്‌റ്റേഡ് പേപ്പർ. അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, സ്റ്റിൽസ്: രാജേഷ് നടരാജൻ, ടൈറ്റിൽ: എൽവിൻ ചാർളി, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ: ട്രൂത്ത് ഗ്ലോബൽ പിക്ചർസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

കാണപ്പോവത് നിജം..; ബജറ്റ് 125 കോടി, 600 ആശാരിമാർ, 200x200 അടിയിൽ പടുകൂറ്റൻ സെറ്റ്, വിസ്മയിപ്പിക്കാൻ കാന്താര 1

സമീപകാലത്ത് കേരളത്തിന് പുറത്തും ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ പങ്കാളികൾ ആയവരാണ് ​ഗണപതിയും ഖാലിദ് റഹ്മാനും നസ്ലെനും. ഖാലിദും ​ഗണപതിയും മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചപ്പോൾ പ്രേമലുവിലെ നായകൻ ആയിരുന്നു നസ്ലെൻ. പ്രേമലു 130 കോടിയിലേറെയും മഞ്ഞുമ്മൽ ബോയ്സ് 225 കോടിയിലേറെയും നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു