നോ ഫ്രണ്ട്സ്, നോ ഫാമിലി, കൂലിക്കായി ചെലവഴിച്ചത് രണ്ട് വര്‍ഷം: ലോകേഷ് കനകരാജ്

Published : Jul 07, 2025, 09:51 AM IST
Lokesh Kanagaraj and Rajinikanth

Synopsis

'കൂലി'യെക്കുറിച്ച് ലോകേഷ് കനകരാജ് പറഞ്ഞത്.

തമിഴ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്താണ് നായകനാകുന്നത്. ലോകേഷ് കനകരാജിനും ഏറെ പ്രതീക്ഷയുള്ള ഒരു പ്രൊജക്റ്റാണ് ഇത്. രണ്ട് വര്‍ഷമാണ് താൻ ഈ ചിത്രത്തിനായി ചെലവഴിച്ചത് എന്നാണ് ലോകേഷ് കനകരാജ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷം കൂലിക്ക് പിന്നാലെയായിരുന്നു. നോ ഫാമിലി, നോ ഫ്രണ്ട്സ്, എല്ലാ സമയവും കൂലിക്ക് വേണ്ടിയായിരുന്നു എന്നാണ് ലോകേഷ് കനകരാജ് വ്യക്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചതോടെ കൂലിയിലെ പ്രതീക്ഷയും വലുതായിരിക്കുകയാണ്.

കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയവരും വേഷമിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ