എൽസിയു; വരാനിരിക്കുന്നത് കൈതി 2വോ വിക്രം 2വോ അല്ല, അതുക്കും മേലെ, അറിയിച്ച് ലോകേഷ്

Published : Dec 17, 2023, 03:58 PM ISTUpdated : Dec 17, 2023, 04:03 PM IST
എൽസിയു; വരാനിരിക്കുന്നത് കൈതി 2വോ വിക്രം 2വോ അല്ല, അതുക്കും മേലെ, അറിയിച്ച് ലോകേഷ്

Synopsis

ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിന്റെ എൻഡ് സിനിമ ഏതായിരിക്കുമെന്ന് അടുത്തിടെ ലോകേഷ് വെളിപ്പെടുത്തിയിരുന്നു.

ഷോർട് ഫിലിമിലൂടെ വെള്ളിത്തിരയിൽ എത്തിയ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച യുവ സംവിധായകനിരയിൽ ശ്രദ്ധേയനായ ലോകേഷ് കെട്ടിപ്പടുത്തത് എൽസിയു എന്ന സാമ്രാജ്യം ആണ്. കൈതി എന്ന കാർത്തി ചിത്രത്തിലൂടെ കെട്ടിപ്പടുന്ന ഈ സൗദം ഇപ്പോൾ എത്തി നിൽക്കുന്നത് ലിയോയിൽ ആണ്. ഇനി വരാനിരിക്കുന്നതും ഒരുപിടി മികച്ച സിനിമകളും. ഈ അവസരത്തിൽ എൽസിയുവിൽ അടുത്തതായി വരാൻ പോകുന്നത് കൈതി 2വോ വിക്രം2വോ റോളക്സോ അല്ലെന്ന് പറയുകയാണ് ലോകേഷ്. 

താനും ലോകേഷും ചേർന്നൊരു ഷോർട് ഫിലിം ചെയ്തിരുന്നുവെന്നും ഇതാകും എൽസിയുവിന്റെ തുടക്കമെന്നും അടുത്തിടെ നരേൻ പറഞ്ഞിരുന്നു. ഇക്കാര്യം ഉറപ്പിക്കുകയാണ് ലോകേഷ് കനകരാജും. "ഒരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. പത്ത് പതിനഞ്ച് ദിവസം മുൻപാണ് അതിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞത്. അതൊരു സർപ്രൈസ് ആണ്. അപ്ഡേറ്റ് ഉടൻ വരും. റിലീസും ഉടൻ ഉണ്ടാകും", എന്നാണ് മോഡേൻ ടോക്കീസ് എന്ന തമിഴ് മാധ്യമത്തോട് ലോകേഷ് കനകരാജ് പറഞ്ഞത്. 

പുതിയ ഷോർട് ഫിലിമിനെ കുറിച്ച് നരേൻ പറഞ്ഞത്, "എൽസിയുവിൽ കൈതി 2 ആണ് അടുത്തതായി വരാനിരിക്കുന്നത്. അതിനിടയിൽ വേറൊരു സംഭവം ഉണ്ട്. ഞാനും ലോകേഷും കൂടിച്ചേർന്നൊരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. വെറും പത്ത് മിനിറ്റേ അതുള്ളൂ. എൽസിയുമായി അതിന് വളരെ അടുത്ത ബന്ധം ആണുള്ളത്. അതാണ് എൽസിയുവിന്റെ തുടക്കം", എന്നാണ്. 

നീണ്ട പതിനഞ്ച് വർഷത്തെ ബന്ധം; ദുബായിൽ കണ്ടുമുട്ടി അശ്വതിയും വീണ നായരും

അതേസമയം, ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിന്റെ എൻഡ് സിനിമ ഏതായിരിക്കുമെന്ന് അടുത്തിടെ ലോകേഷ് വെളിപ്പെടുത്തിയിരുന്നു. കൈതി 2വിന് പുറമെ റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണ് എൽസിയുവിൽ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ വിക്രം 2 ആകും എൻഡ് ​ഗെയിം എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ