
കൊച്ചി: കുടുംബ സദസുകൾക്ക് ചിരിയുടെ വിരുന്നുമായി 'ഫാലിമി' ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ നാളെ എത്തും. വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ് ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്.
നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന 'ഫാലിമി' തീർച്ചയായും എല്ലാത്തരം പ്രേക്ഷർക്കും ഉൾക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്. ഓരോ കഥയും വളരെ സൂക്ഷ്മമായും ഹൃദയസ്പർശിയായും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന സംവിധായകൻ നിതീഷ് സഹദേവിന്, കുടുംബബന്ധങ്ങളുടെ ശക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം ഉൾകൊള്ളുന്ന 'ഫാലിമി' എന്ന തന്റെ പുതിയ ചിത്രത്തിലൂടെയും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ബേസില്‍, ജഗദീഷ്, മഞ്ജു പിള്ള എന്നിവരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
'ജയ ജയ ജയ ജയ ഹേയ്‍ക്ക് ശേഷം ചിയേഴ്‍സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്‍മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിര്‍മിച്ച ചിത്രമാണ് 'ഫാലിമി'. രചനയും നിതീഷ് സഹദേവാണ്. 'ഫാലിമി'യുടെ മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. ബേസില്‍ നായകനായെത്തിയ ഫാലിമി എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ