
ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ സൂര്യ. കേരളത്തിൽ ഉൾപ്പടെ വലിയ ഫാൻ ബേയ്സ് ഉള്ള നടൻ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു പ്രതിസന്ധി വന്നാൽ ആദ്യം എത്തുന്ന സഹായഹസ്തം സൂര്യയുടേത് ആണ്. ജനങ്ങളെ മാത്രമല്ല സഹപ്രവർത്തകരെയും സൂര്യ ചേർത്തുനിർത്തുന്ന വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ തന്നെ സാമ്പത്തികമായി സഹായിച്ച സൂര്യയെ കുറിച്ച് പറയുകയാണ് സംവിധായകൻ മണി ഭാരതി.
നേര്ക്ക് നേർ, പൂവെല്ലം കേട്ടുപ്പാർ തുടങ്ങിയ സൂര്യ ചിത്രങ്ങളുടെ സഹസംവിധായകൻ ആയിരുന്നു മണി ഭാരതി. അന്ന് മുതലുള്ള സൗഹൃദം ഇപ്പോഴുമുണ്ടെന്ന് മണി പറയുന്നു. നേര്ക്ക് നേർ കഴിഞ്ഞ ശേഷം ആയിരുന്നു തന്റെ വിവാഹം എന്നും അന്ന് സൂര്യ വീട്ടിലേക്ക് വിളിച്ച് വിരുന്ന് നൽകിയെന്നും സംവിധായകൻ ഓർക്കുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
അഞ്ച് വർഷത്തിന് മുൻപ് മകൻ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലം. അവസാന വർഷം ഫീസ് അടക്കാൻ എനിക്ക് സാധിച്ചില്ല. എല്ലാ വർഷവും ഒരു ലക്ഷം രൂപ വച്ചാണ് അടക്കേണ്ടത്. ആരോട് ചോദിക്കുമെന്ന് ആലോചിച്ചിരിക്കവെയാണ് സൂര്യയെ സമീപിക്കാമെന്ന് ഓർത്തത്. അതുവരെ സൂര്യയോട് ഒന്നും ഞാൻ ചോദിച്ചിരുന്നില്ല. ഒടുവിൽ മാനേജർ മുഖേനെ പോയാൽ നടക്കില്ലെന്ന് മനസിലാക്കി അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പർ കണ്ടുപിടിച്ചു. ഒരു മെസേജ് അയച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആൾ വിളിച്ചു. കോളേജ് വിവരങ്ങൾ അയക്കാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് സൂര്യയുടെ ഓഫീസിൽ നിന്നും ഫോൺ വന്നു. ഡിഡി റെഡിയായിട്ടുണ്ടെന്നും കളക്ട് ചെയ്യണമെന്നും ആയിരുന്നു അതെന്ന് മണി ഭാരതി പറയുന്നു.
ആ വേളയിൽ ബോംബൈയിൽ സിനിമാ ഷൂട്ടിൽ ആയിരുന്നു സൂര്യ. അത്രയും തിരക്കലും മറക്കാതെ തനിക്ക് വേണ്ടി സഹായം ചെയ്തു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് ഇട്ടിരുന്നു. ഓൾദി ബെസ്റ്റ് എന്നും ആർക്കൊക്കെ എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. സൂര്യയുടെ നല്ല മനസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും മണി ഭാരതി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ