'ഭാവിയിലല്ല, വര്‍ത്തമാന കാലത്തും അങ്ങനെയുണ്ട്', കല്‍ക്കിയുടെ സംവിധായകന്റെ വാക്കുകള്‍

Published : Jul 10, 2024, 04:57 PM IST
'ഭാവിയിലല്ല, വര്‍ത്തമാന കാലത്തും അങ്ങനെയുണ്ട്', കല്‍ക്കിയുടെ സംവിധായകന്റെ വാക്കുകള്‍

Synopsis

പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ സംവിധായകന്റെ വെളിപ്പെടുത്തല്‍.

ഇതിഹാസത്തെയും ചേര്‍ത്ത് സയൻസ് ഫിക്ഷൻ ചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് കല്‍ക്കി 2898 എഡി. എങ്ങനെയായിരിക്കും ലോകം ഭാവിയില്‍ എന്നതിനെ കുറിച്ചും പ്രഭാസിന്റെ കല്‍ക്കി ചര്‍ച്ച ചെയ്യുന്നു. ജനങ്ങളുടെ ജീവിതങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും പരാമര്‍ശിക്കപ്പെടുന്നു. എന്നാല്‍ ഭാവിയേക്കാള്‍ വര്‍ത്തമാന സംഭവങ്ങളാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നതെന്ന് കല്‍ക്കി 2898 എഡിയുടെ സംവിധായകൻ നാഗ് അശ്വിൻ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ആപ്പിള്‍ കഷ്‍ണത്തിനായി മത്സരിക്കുന്നവരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നാഗ് അശ്വിൻ. ഭാവിയേക്കാള്‍ വര്‍ത്തമാന കാലത്തെയാണ് എന്റെ ചിത്രം അഭിമുഖീകരിക്കുന്നത്. കല്‍ക്കിയിലെ ലോകത്ത് ജനങ്ങള്‍ക്കിടയില്‍ അന്തരമുണ്ട്. ആപ്പിള്‍ കഷ്‍ണത്തിനായി മരിക്കാൻ തയ്യാറാകുന്നു. കോംപ്ലക്സ് ലോകത്ത് ജനങ്ങള്‍ കാരണങ്ങളില്ലാതെ എന്തിനോ ജീവിക്കുന്നു. ഇത് ശരിക്കും നിലനില്‍ക്കുന്നതാണ്. ഭാവി ലോകത്തേയ്‍ക്ക് പ്ലേസ് ചെയ്‍തുവെന്നേയുള്ളൂ സംവിധായകൻ വ്യക്തമാക്കുന്നു.

കല്‍ക്കി 2898 എഡി 1000 കോടി എന്ന നേട്ടത്തിലേക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുതെന്നും ആവശ്യപ്പെട്ടിരുന്നു. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read More: കങ്കുവയുടെ ആ രഹസ്യം പുറത്ത്, ചിത്രത്തിന്റെ നിര്‍മാതാവ് വെളിപ്പെടുത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ