അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലെത്തിച്ചു

Published : Dec 23, 2020, 08:35 PM ISTUpdated : Dec 23, 2020, 09:07 PM IST
അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലെത്തിച്ചു

Synopsis

കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്കാണ് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗമായിരുന്നു യാത്ര

കോയമ്പത്തൂർ: അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിലേക്ക് എത്തിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്കാണ് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗമായിരുന്നു യാത്ര. കോയമ്പത്തൂർ കെജി ആശുപത്രിയിലാണ് ഷാനവാസ് ചികിത്സയിലുണ്ടായിരുന്നത്.

പുതിയ സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ് നരണിപ്പുഴ. ഹൃദയാഘാതമുണ്ടായ ഷാനവാസിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായി. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ സംവിധായകനാണ് ഷാനവാസ്. അതീവ ഗുരുതരാവസ്ഥയിലാണ്. 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. മറ്റ് എന്തെങ്കിലും അസുഖമുണ്ടോയെന്ന കാര്യം വ്യക്തമല്ല. പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഭ​ഗവാനേ ഈശ്വര..മുടക്കിയ കാശെങ്കിലും കിട്ടണേ..; തള്ള കൊള്ളാല്ലോന്ന് കേള്‍ക്കുമ്പോള്‍..': മല്ലിക സുകുമാരൻ
ജീത്തു ജോസഫ് ഷോ റണ്ണറായി 'സീക്രട്ട് സ്റ്റോറീസ്: റോസ്‍ലിൻ' ജിയോ ഹോട്ട്സ്റ്റാറിൽ; ട്രെയിലർ പുറത്ത്