Omar Lulu About Power Star : ബാബു ആന്റണി ഈ മാസം എത്തും; 'പവർ സ്റ്റാർ' തുടങ്ങുന്നെന്ന് ഒമർ ലുലു

Web Desk   | Asianet News
Published : Jan 05, 2022, 10:57 AM ISTUpdated : Jan 05, 2022, 11:01 AM IST
Omar Lulu About Power Star : ബാബു ആന്റണി ഈ മാസം എത്തും; 'പവർ സ്റ്റാർ' തുടങ്ങുന്നെന്ന് ഒമർ ലുലു

Synopsis

റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. 

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി(Babu Antony) ചിത്രമാണ് 'പവർ സ്റ്റാർ'(Power Star). ഡെന്നിസ് ജോസഫ് (Dennis Joseph) അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു (Omar Lulu)ആണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം വൈകിയ ചിത്രം ഉടനെ തുടങ്ങുമെന്ന് അറിയിക്കുകയാണ് ഒമർ ലുലു. 

ഏപ്രിലില്‍ ഷൂട്ട് തുടങ്ങുമെന്നാണ് ഒമര്‍ ലുലു അറിയിച്ചിരിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബാബു ആന്റണിക്ക് പരിക്കുപറ്റിയിരുന്നു. ഇതിന്റെ ട്രീന്റ്‌മെന്റ് മുഴുവന്‍ കഴിഞ്ഞ് ഏപ്രില്‍ പകുതിയോടെ ഷൂട്ട് തുടങ്ങാം എന്ന് ബാബു ആന്റണി തന്നോട് പറഞ്ഞെന്നും ഒമര്‍ പറഞ്ഞു.

ഒമർ ലുലുവിന്റെ വാക്കുകൾ

Powerstar Updates 2022(My Dream Project). ഇന്നലെ സംസാരിച്ചു ജനുവരി 15ന് ബാബു ചേട്ടൻ നാട്ടിൽ എത്തും പവർസ്റ്റാറിൽ റോപ്പ് കെട്ടി പറപ്പിക്കുന്ന സ്ഥിരം ശൈലി അധികം വേണ്ട എന്ന് തീരുമാനിച്ചതാണ്, അത്കൊണ്ട് പവർസ്റ്റാറിൽ കുറച്ച്‌ ഫൈറ്റ് സ്വീക്കൻസ് ഉള്ള കാരണം മണിരത്നം സാറിന്റെ പടത്തിൽ പറ്റിയ പരിക്കിന്റെ ട്രീന്റ്മെന്റ് മുഴുവൻ കഴിഞ്ഞ് ഏപ്രിൽ പകുതിയോടെ ഷൂട്ട് തുടങ്ങാം എന്ന് പറഞ്ഞു. Need All your Prayers

2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍