പ്രിയദര്‍ശന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കിഷോര്‍ കുമാര്‍ ദേശീയ അവാര്‍ഡ്

Published : Oct 14, 2019, 12:53 PM ISTUpdated : Oct 14, 2019, 01:00 PM IST
പ്രിയദര്‍ശന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കിഷോര്‍ കുമാര്‍ ദേശീയ അവാര്‍ഡ്

Synopsis

കിഷോര്‍ കുമാറിനെ ഒരിക്കലെങ്കിലും കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് പ്രിയദര്‍ശൻ.

ഹിറ്റ് സിനിമകളുടെ സംവിധായകൻ പ്രിയദര്‍ശന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കിഷോര്‍ കുമാര്‍ അവാര്‍ഡ്.  രണ്ട് ലക്ഷം രൂപയും പ്രശസ്‍തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

ഇന്ത്യയിലെ പ്രമുഖഗായകനും സംഗീത സംവിധായകനുമായിരുന്ന കിഷോര്‍ കുമാറിന്റെ പേരിലുള്ളതാണ് അവാര്‍ഡ്. മധ്യപ്രദേശേ സാംസ്‍കാരിക മന്ത്രി വിജയലക്ഷ്‍മി സധോയുടെ അധ്യക്ഷതയില്‍ കിഷോര്‍ കുമാറിന്റെ ജന്മസ്ഥലമായ ഖണ്ഡ്വയില്‍ വെച്ച് നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. കിഷോര്‍ കുമാറിനെ ഒരിക്കലെങ്കിലും കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് വച്ച് ലഭിച്ച പുരസ്‍കാരം വലിയ ബഹുമതിയാണെന്നും പ്രിയദര്‍ശൻ പറഞ്ഞു.

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍