ഡികാപ്രിയോയെ വാചകമടിച്ച് വീഴ്‍ത്തി പേന വില്‍ക്കുന്ന രാജ്‍കുമാര്‍; വീഡിയോ തരംഗമാകുന്നു!

By Web TeamFirst Published Oct 14, 2019, 10:57 AM IST
Highlights

ഡികാപ്രിയോയ്‍ക്ക് പേന വില്‍ക്കുന്ന രാജ്‍കുമാറിന്റെ വീഡിയോ.

രാജ്‍കുമാര്‍ റാവു നായകനായി പുറത്തെത്താനിരിക്കുന്ന പുതിയ സിനിമയാണ് മെയ്‍ഡ് ഇൻ  ചൈന. ചിത്രത്തില്‍ രഘ് മേഹ്ത എന്ന സംരഭഭകനായിട്ടാണ് രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചരണത്തിനായി ഇറക്കിയ വേറിട്ട ഒരു വീഡിയോ ചര്‍ച്ചയാകുന്നത്.

ലിയനാര്‍ഡോ ഡികാപ്രിയോയ്‍ക്ക് രാജ്‍കുമാര്‍ റാവു ഒരു പേന വില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ഡികാപ്രിയോയുടെ ദ വൂള്‍ഫ് ഓഫ് വാള്‍ സ്‍ട്രീറ്റ് എന്ന സിനിമയില്‍ അവസാനരംഗങ്ങളൊന്നാണ് എഡിറ്റ് ചെയ്‍തുവച്ചിരിക്കുന്നത്. ആദ്യം ഡികാപ്രിയോ ഒരു മനുഷ്യന് പേന നല്‍കുന്നു. അത് തനിക്ക് വില്‍ക്കാൻ പറയുന്നു. പിന്നീട് ആണ് രാജ്‍കുമാറിനോട് പേന വില്‍ക്കാൻ ആവശ്യപ്പെടുന്നത്. പേനയെ കുറിച്ച് രാജ്‍കുമാര്‍ റാവു ഹിന്ദിയില്‍ വിശദീകരിക്കുന്നു. ലോകത്തിലെ രാജാവിനെപ്പോലെ തോന്നും പേന വാങ്ങിച്ചാല്‍ എന്നു പറയുന്നു. വീഡിയോയുടെ ഒടുവില്‍, ഡികാപ്രിയോ രഘു മേഹ്‍തയുടെ കഴിവിനെ അഭിനന്ദിക്കുന്നതുമാണ് ഉള്ളത്.

click me!