ആദിത്യയെ ഞാനൊന്നും പഠിപ്പിച്ചിട്ടില്ല, അവനെല്ലാം സ്വയം പഠിച്ചത്; ശിഷ്യനെ കുറിച്ച് അഭിമാനത്തോടെ പ്രിയദർശൻ

Published : Mar 27, 2026, 10:28 AM IST
Priyadarshan

Synopsis

'ഉറി', 'ധുരന്ധർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ, പ്രിയദർശന്റെ ശിഷ്യന്‍ കൂടിയാണ്. ആദിത്യയുടെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ 1000 കോടി നേടിയ പശ്ചാത്തലത്തിൽ പ്രിയദർശൻ ശിഷ്യനെ പ്രശംസിച്ചു.

‘ഉറി: ദി സർജിക്കൽ സ്ട്രൈക്ക്’ എന്ന സിനിമയിലൂടെ സംവിധാന രം​ഗത്ത് എത്തിയ ആളാണ് ആദിത്യ ധർ. പിന്നീട് 2025ൽ റിലീസ് ചെയ്ത ധുരന്ധർ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിക്കാൻ ആദിത്യയ്ക്ക് സാധിച്ചു. ഒടുവിൽ രണ്ടാം ഭാ​ഗം റിലീസ് ചെയ്തും ഇന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. സംവിധായകൻ പ്രിയദർശന്റെ ശിഷ്യൻ കൂടിയാണ് ആദിത്യ ധർ. പ്രിയദർശന്റെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമായിരുന്നു സ്വതന്ത്ര സംവിധായകനായി ആദിത്യ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ബോക്സ് ഓഫീസിൽ 1000 കോടി രൂപ നേടി ധുരന്ധർ 2 മുന്നേറുന്നതിനിടെ തന്റെ പ്രിയ ശിഷ്യനെ പ്രശംസിക്കുകയാണ് പ്രിയദർശൻ. ആദിത്യയെ താനൊന്നും പഠിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ പ്രിയദർശൻ, തനിക്കൊപ്പം നിന്ന് അവൻ സ്വയം പഠിക്കുകയായിരുന്നുവെന്നും പറഞ്ഞു. ഇന്ത്യ ടുഡേയോട് ആയിരുന്നു പ്രിയദർശന്റെ പ്രതികരണം.

“ഞാൻ ആദിത്യയെ ഒന്നും പഠിപ്പിച്ചിട്ടില്ല, പക്ഷേ അവൻ സ്വയം കാര്യങ്ങളെല്ലാം പഠിച്ചു. അങ്ങനെ മാത്രമേ നമുക്ക് സിനിമകൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ഞാൻ സ്കൂളിലൊന്നും പോയല്ല സിനിമ പഠിച്ചത്. ഞാൻ സിനിമകൾ കണ്ടും മാസ്റ്റേഴ്സിൽ നിന്നും പഠിച്ചെടുത്തതുമാണ്. അതുപോലെയാണ് ആദിത്യ ചെയ്തതും. ഞാൻ അവനെ എന്തെങ്കിലും പഠിപ്പിച്ചോന്ന് എനിക്കറിയില്ല, പക്ഷേ എൻ്റെ കൂടെ നിന്നവൻ സ്വയം പഠിച്ചു. എന്നെക്കാളും നന്നായിട്ടാണ് അവൻ സിനിമകൾ ചെയ്തത്. അങ്ങനെയാണ് ദുരന്ധറും സംഭവിച്ചത്”, എന്നായിരുന്നു പ്രിയദർശന്റെ വാക്കുകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കച്ചകെട്ടി സേതുരാമയ്യർ, ഇത് ആറാം വരവ്; 'സിബിഐ 6' ഉറപ്പിച്ച് സംവിധായകൻ കെ. മധു
'വോട്ടേഴ്സ് ലിസ്റ്റില്‍ പേരെന്നത് ബേസിക് നോളജ്'; സെലിബ്രിറ്റി മത്സരാർത്ഥികളെ കുറിച്ച് നടി കൃഷ്ണ പ്രഭ