
ഏറെ നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ചൊരു സുരേഷ് ഗോപി ചിത്രമുണ്ട്. എസ്ജി 251 എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം രാഹുൽ രാമചന്ദ്രനാണ്. പല കാരണങ്ങളാലും ഷൂട്ടിംഗ് വൈകിയ ചിത്രത്തിന് അടുത്തിടെ ആണ് നിർമാതാവിനെ കിട്ടിയത്. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുക. ഈ അവസരത്തിൽ സിനിമയെ കുറിച്ചും വൈകാനുള്ള കാരണത്തെ പറ്റിയും തുറന്നു പറയുകയാണ് രാഹുൽ.
"സുരേഷ് ഗോപി സാറിന്റെ പടം ഇലക്ഷൻ കഴിഞ്ഞ് കാണും. ചിത്രത്തിന് വീണ്ടും കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി. എന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള സിനിമയാണത്. ഒരു റിവഞ്ച് ത്രില്ലർ ആയാണ് സിനിമ ഒരുങ്ങുന്നത്. പക്കാ സിനിമാറ്റിക് സാധനമാണത്. സ്ക്രിപ്റ്റിങ്ങെല്ലാം കഴിഞ്ഞതാണ്. ഇനി ഷൂട്ട് ചെയ്താൽ മതി. നിലവിൽ ഇലക്ഷൻ ടൈം ആണ്. അപ്പോൾ അത് കഴിഞ്ഞേ നടക്കൂ. ഈ പ്രോജക്ടിന്റെ പുറകെ ഞാൻ നടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് വർഷം ആകാൻ പോകുകയാണ്. ഞാൻ മുൻപ് ഒരു പടം ചെയ്തിരുന്നു. അത് പക്ഷേ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. പുതിയ ഒന്ന് ചെയ്യുമ്പോൾ തട്ടിക്കൂട്ട് പടം ആകരുത് എന്നുണ്ട്. നാല് പേര് അറിയുന്ന, എനിക്ക് കോൺഫിഡൻസ് തരുന്ന സിനിമ ആകണമെന്ന നിർബന്ധമുണ്ട്. അതിനാലാണ് ഈ കാലയളവിൽ മറ്റൊരു സിനിമയിലേക്ക് പോകാത്തത്", എന്നാണ് രാഹുൽ രാമചന്ദ്രൻ പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
തിരുത്തലുകൾ സ്ക്രിപ്റ്റിൽ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് "അങ്ങനെ ഭീകരമായ ചെയ്ഞ്ചസ് ഒന്നും തന്നെ വന്നിട്ടില്ല. ചെറിയ രീതിയിൽ വന്നിട്ടുണ്ട്. അതിൽ ഏറ്റവും രസകരമായ കാര്യമെന്ന് പറഞ്ഞാൽ 2019ൽ ഈ കഥ നമ്മൾ സുരേഷ് ഗോപി സാറിനോട് പറയുമ്പോൾ പ്ലാൻ ചെയ്തിരുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതൊക്കെ ഈ കുറച്ച് കാലത്തിൽ വന്നു കഴിഞ്ഞു. ഇടയ്ക്ക് കണ്ട ലോകേഷ് സിനിമയിൽ പോലും ആ എലമെൻസുകൾ കണ്ടു. അത് ഞങ്ങൾക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ അല്ലാതെ കഥയിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും അത് ഫ്രഷ് ആയി ഇരിക്കുവാണ്", എന്നാണ് രാഹുൽ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ