
ആമിര്‍ ഖാന്റേതായി ഒടുവില്‍ എത്തിയ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യായിരുന്നു. അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം വലിയ പരാജയം നേരിട്ടിരുന്നു. ഇപ്പോഴിതാ ആമിറിന്റെ അഭിനയത്തെ കുറിച്ച് സംവിധായകൻ രാജമൗലി അഭിപ്രായപ്പെട്ട ഒരു കാര്യമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ആമിര്‍ ഖാന്റെ ബന്ധുവും സിനിമാ സംവിധായകനുമായ മൻസൂര്‍ ഖാനാണ് എസ് എസ് രാജമൗലി ആമിര്‍ ഖാനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തിയത്. 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം മികച്ചതാണെന്നായിരുന്നു മൻസൂര്‍ ഖാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ രാജമൗലിയുടെ അഭിപ്രായം താൻ തന്നെ ആമിറിനോട് വ്യക്തമാക്കിയെന്നാണ് മൻസൂര്‍ ഖാൻ വെളിപ്പെടുത്തിയത്. ഹ്യൂമര്‍ സെൻസുള്ള ആളാണ് ആമിര്‍. എന്നാല്‍ എസ് എസ് രാജമൗലിയെ പോലെ ഒരാള്‍ അഭിപ്രായപ്പെട്ടത് 'ലാല്‍ സിംഗ് ഛദ്ദ'യില്‍ ആമിര്‍ ഖാന്റത് അമിതാഭിനയമായിരുന്നുവെന്ന് തനിക്ക് തോന്നിയെന്നാണ് എന്ന് മൻസൂര്‍ ഖാൻ വെളിപ്പെടുത്തി.
പല പ്രായങ്ങളിലുള്ള ആമിര്‍ ഖാൻ ചിത്രത്തിലുണ്ടായിരുന്നു. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം ആമിര്‍ ഖാൻ തന്നെയായിരുന്നു നിര്‍മിച്ചത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആണ് 'ലാല്‍ സിംഗ് ഛദ്ദ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.
Read More: കന്നിസ്വാമിയായി ശബരിമലയിലെത്തി നടി ഗീത, ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക