
ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു രാജസേനനും ജയറാമും തമ്മിൽ ഉണ്ടായിരുന്നത്. ജയറാം എന്ന നടന്റെ വളർച്ചയിൽ വലിയൊരു പങ്കുവഹിച്ച സംവിധായകനും രാജസേനൻ ആയിരുന്നു. 16 സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചത്. എന്നാൽ വഴിയിൽ എവിടെയോ വച്ച് ഈ കൂട്ടുകെട്ടിൽ വിള്ളൽ വീണു. രണ്ടുപേരും രണ്ട് വഴിക്കായി. ഇപ്പോഴിതാ ആ വിള്ളലിന് കാരണം പറയുകയാണ് രാജസേനൻ.
വർക്കിൽ ജയറാം ഇടപെട്ടിട്ടില്ലെന്നും അത് ചെയ്യാൻ തുടങ്ങിയപ്പോൾ താൻ അതിന് അനുവദിച്ചില്ലെന്നും രാജസേനൻ പറയുന്നു. ശക്തമായൊരു കൂട്ടുകെട്ട് ശകലം അകന്നുവെന്ന് കണ്ടാല്‍ പിന്നെ അതിനെ വലിച്ച് മാറ്റി കൊണ്ട് പോകാന്‍ ആളുണ്ടാകും. അങ്ങനെ കുറച്ചുപേർ ചെയ്തിട്ടുണ്ടെന്നും രാജസേനൻ പറയുന്നു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു സംവിധായകന്റെ തുറന്നുപറച്ചിൽ.
രാജസേനന്റെ വാക്കുകൾ ഇങ്ങനെ
വർക്കിൽ ജയറാം ഇടപെട്ടിട്ടില്ല. അത് ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അതിനുള്ള അവസരം ഞാന്‍ കൊടുത്തില്ല. കഥയില്‍ ജയറാം ഇടപെട്ടിട്ടില്ല. അതിന് പുള്ളിക്ക് അറിയത്തുമില്ല. ദിലീപ് കഥയിലും പല കാര്യത്തിലും ഇടപെടും. അത് ദിലീപിന് അറിയാം. എന്‍റെ ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ അടുത്ത സിനിമയ്ക്ക് നാലോ അഞ്ചോ സെന്‍റന്‍സ് ഫോണില്‍ കൂടിയാണ് പറഞ്ഞ് കൊടുക്കുന്നത്. പിന്നീട് ജയറാം ആ സ്ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനിലാണ്. മധുചന്ദ്രലേഖയും കനകസിംഹാസനവും കഴിഞ്ഞ് പ്ലാന്‍ ചെയ്ത സിനിമയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. കാസ്റ്റിങ്ങിലും കാര്യങ്ങളിലും ഇടപെട്ടു. നമ്മള്‍ ഇങ്ങനെ അല്ലല്ലോ ചെയ്ത് കൊണ്ടിരുന്നതെന്ന് ചോദിച്ചപ്പോള്‍, ഇനി അങ്ങനെ ഒക്കെ വേണ്ടേന്ന് ചോദിച്ചു. എങ്കില്‍ പിന്നെ ഞാനില്ല. നമുക്ക് പിന്നെക്കാണാം എന്ന് ഞാന്‍ പറഞ്ഞു. വഴക്കായിട്ടല്ല. സ്നേഹത്തിലാണ് കാര്യം പറഞ്ഞത്. അതിന് ശേഷം കൂടെ നിന്ന പലരും ഒന്ന് തെറ്റിയെന്ന് കേട്ടാല്‍ അങ്ങനെ ആണല്ലോ. ശക്തമായൊരു കൂട്ടുകെട്ട് ശകലം അകന്നുവെന്ന് കണ്ടാല്‍ പിന്നെ അതിനെ വലിച്ച് മാറ്റി കൊണ്ട് പോകാന്‍ ആളുണ്ടാകും. അങ്ങനെ കുറച്ചു പേര്‍ അത് ചെയ്തിട്ടുണ്ട്. അത് ജയറാം അറിഞ്ഞില്ല. ഞാന്‍ അറിഞ്ഞു. അത്രയെ ഉള്ളൂ.
ജയറാമിന്‍റെ മക്കളുടെ കല്യാണത്തിന് വിളിച്ചാലല്ലേ പോകാന്‍ പറ്റൂ. എന്‍റെ മകളുടെ കല്യാണത്തിന് വരാത്ത ആളിനെ ഞാന്‍ പിന്നെ വിളിക്കോ. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഇതേപറ്റി സോഷ്യല്‍ മീഡിയയിലെ കുറേപേര്‍ എന്നോട് ചോദിച്ചിരുന്നു. ഈ സെന്‍റന്‍സാണ് അവരോടും പറഞ്ഞത്. രണ്ട് കല്യാണവും വിളിച്ചിട്ടില്ല. ഈ കൂട്ടുകെട്ട് ഒന്നിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ എന്‍റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു എഫേര്‍ട്ട് ഉണ്ടാകില്ല. സൗഹൃദത്തിലേക്കൊക്കെ പോകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അതുപോലും ഇല്ല. ഞാനായിട്ട് ഒരു സിനിമ ചെയ്യാനും ഇറങ്ങത്തില്ല. ജയറാമിനെ വേണ്ടാന്ന് ഞാന്‍ പറയില്ല. അതിനായി എന്‍റെ നാവ് എന്നെ അനുവദിക്കത്തില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ