
നിവിൻ പോളിയെ ( nivin pauly) നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത ‘കനകം കാമിനി കലഹം’ (Kanakam Kaamini Kalaham) ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney+ Hotstar) കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്.ഈ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമ ‘കനകം കാമിനി കലഹം മികച്ച അഭിപ്രായമാണ് നേടുന്നത്. നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ടും, ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോളിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് , നമ്മൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമയാണ് കനകം കാമിനി കലഹമെന്നാണ് രഞ്ജിത്ത് പറയുന്നത്. ചിത്രത്തിലെ താരങ്ങൾ എല്ലാം ഏറ്റവും മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നതും ഈ കാര്യം ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജോയ് മാത്യുവിനോട് പറഞ്ഞുവെന്നും രഞ്ജിത്ത് പറയുന്നു.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ‘കനകം കാമിനി കലഹ’മെന്നാണ് പ്രേക്ഷകർ പറയുന്നത്. തിയറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വയ്ക്കാനാകുന്ന മറ്റൊരു സിനിമയായി ചിത്രം മാറിയെന്നാണ് പ്രേക്ഷകർ അവകാശപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർട്ടിൽ എത്തുന്ന ദമ്പതികളും അവിടെ അവർക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. യാക്‌സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടി. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കൾട്ട് റെവല്യൂഷൻ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ