എന്തൊരു നടൻ, ​ഗംഭീരം ഗംഭീരം ! തുടരുമിനെ പുകഴ്ത്തി സംവിധായകന്‍, 'അതാണ് ലാലേട്ട'നെന്ന് ആരാധകർ

Published : Jun 03, 2025, 01:35 PM ISTUpdated : Jun 03, 2025, 01:48 PM IST
എന്തൊരു നടൻ, ​ഗംഭീരം ഗംഭീരം ! തുടരുമിനെ പുകഴ്ത്തി സംവിധായകന്‍, 'അതാണ് ലാലേട്ട'നെന്ന് ആരാധകർ

Synopsis

ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രമാണ് തുടരും.

ഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് മോഹൻലാൽ. ഇതിനിടയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം കടന്നു പോയെങ്കിലും സാധാരണക്കാരനായി മോഹൻലാൽ എത്തുന്നത് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ഏറെയാണ്. ഏതാനും വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ അങ്ങനെ ഒരു വേഷം അദ്ദേഹത്തിന് കിട്ടി. തുടരുമിലെ ഷൺമുഖൻ. തരുൺമൂർത്തി സംവിധാനം ചെയ്ത തുടരുമിൽ നിറഞ്ഞാടിയ മോഹൻലാൽ റെക്കോർഡുകൾ അടക്കം സൃഷ്ടിച്ചാണ് മുന്നേറിയത്. 

മെയ് 30ന് ആയിരുന്നു തുടരും ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. തിയറ്ററുകളിൽ നിന്നും ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ഒടിടിയ്ക്ക് പിന്നാലെ ലഭിക്കുന്നത്. ഇപ്പോഴിതാ തുടരും കണ്ട് മോഹൻലാലിനെ പ്രശംസിച്ചിരിക്കുകയാണ് തമിഴ് സംവിധായകൻ സെൽവരാഘവൻ. മോഹൻലാലിന് മാത്രം ചെയ്യാനാകുന്ന സിനിമയാണ് തുടരുമെന്നും എന്തൊരു നടനാണ് അദ്ദേഹമെന്നും സംവിധായകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 

'ഗംഭീരം അതി ​ഗംഭീര സിനിമയാണ് തുടരും. മോഹൻലാൽ സാറിന് മാത്രമേ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ സാധിക്കൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ടെനിക്ക് അത്ഭുതം തോന്നിപ്പോയി', എന്നാണ് സെൽവരാഘവൻ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. 'അതാണ് നമ്മുടെ ലാലേട്ടൻ', എന്നാണ് പലരും കമന്റ് ചെയ്തത്. 

ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രമാണ് തുടരും. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. പിന്നാലെ കളക്ഷനിലും കസറി. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 234.5 കോടിയാണ് ആ​ഗോളതലത്തിൽ തുടരും നേടിയത്. ഓവർസീസിൽ നിന്നും 93.8 കോടിയും മോഹൻലാൽ ചിത്രം നേടി. ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചുവെങ്കിലും ഇപ്പോഴും ചിത്രം തിയറ്ററുകളിൽ തുടരുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ