ഷങ്കറിന്റെ മകൾ അതിഥി സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിൽ നായകനായി കാർത്തി

Web Desk   | Asianet News
Published : Sep 06, 2021, 10:59 AM IST
ഷങ്കറിന്റെ മകൾ അതിഥി സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിൽ നായകനായി കാർത്തി

Synopsis

സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 

തെന്നിന്ത്യൻ സംവിധായകൻ ഷങ്കറിന്റെ മകൾ അതിഥി ഷങ്കർ സിനിമയിലേക്ക്. നടൻ കാർത്തി നായകനായി എത്തുന്ന 'വിരുമൻ' എന്ന ചിത്രത്തിലാണ് നായികയായി അതിഥി എത്തുന്നത്. സംവിധായകൻ മുത്തയ്യയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷങ്കറിന്റെ ഇളയ മകളാണ് അതിഥി. 

കാർത്തി- മുത്തയ്യ കൊമ്പൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിരുമൻ'. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്. 

പരുത്തിവീരൻ, പയ്യ, ഞാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങളിൽ കാർത്തിക്ക് വേണ്ടി ഹിറ്റ് ഗാനങ്ങൾ നൽകിയ യുവൻ എട്ട് വർഷത്തിന് ശേഷം ഒരു കാർത്തി ചിത്രത്തിന് സംഗീതം നൽകുന്നു എന്നതും പ്രത്യേകതയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, കൊമ്പന്റെ ഭാഗമായ രാജ് കിരണും ഒരു നിർണായക വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജ്, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍