സംവിധായകൻ ഷങ്കറിന്റെ അമ്മ അന്തരിച്ചു

Web Desk   | Asianet News
Published : May 18, 2021, 08:36 PM IST
സംവിധായകൻ ഷങ്കറിന്റെ അമ്മ അന്തരിച്ചു

Synopsis

ഷങ്കറിന്റെ അമ്മ എസ് മുത്തുലക്ഷ്‍മി അന്തരിച്ചു.

തമിഴകത്തെ ഹിറ്റ് സംവിധായകൻ ഷങ്കറിന്റെ അമ്മ അന്തരിച്ചു. സ്വവസതിയില്‍ വെച്ചായിരുന്നു ഷങ്കറിന്റെ അമ്മ എസ് മുത്തുലക്ഷ്‍മിയുടെ മരണം. 88 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

തഞ്ചാവൂര്‍ സ്വദേശിയായ മുത്തുലക്ഷ്‍മിയുടെയും ഷണ്‍മുഖന്റെയും മകനായി 1963 ഓഗസ്റ്റ് 17നായിരുന്നു ഷങ്കര്‍ ജനിച്ചത്. ചെന്നൈയില്‍ വെച്ചായിരുന്നു മുത്തുലക്ഷ്‍മിയുടെ മരണം. മുത്തുലക്ഷ്‍മിയുടെ മരണത്തില്‍ ആരാധകരും സുഹൃത്തുക്കളും അനുശോചിച്ച് രംഗത്ത് എത്തി. സിനിമ രംഗത്തെ പ്രമുഖര്‍ ഷങ്കറിനെ അനുശോചനം അറിയിച്ചു.

ജെന്റില്‍മാൻ, മുതല്‍വൻ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ സംവിധായകനാണ് ശങ്കര്‍.

കമല്‍ഹാസൻ നായകനാകുന്ന ഇന്ത്യൻ 2വാണ് ഷങ്കറിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍